നീ അല്ലാതെ എന്റെ മനസ്സിൽ വേറെ ആരും കാണില്ല…. സത്യം ”
അവളുടെ മുഖത്തെ ദേഷ്യമൊക്കെ മാറി സന്തോഷം ആവുന്നേ ഞാൻ കണ്ടു…അവൾ എന്റെ കൈയിൽ മുറുക്കെ പിടിച്ചു..വലിച്ചു…എന്നെ നോക്കി ചിരിച്ചു പറഞ്ഞു…
“വാ.. “
ഞാൻ : അയ്യടാ.. അവളുടെ ഒരു ചിരി…
അമൃത : പോടാ..
ഞങ്ങൾ ഫുഡ് കഴിക്കാൻ ഇരുന്നു.. ഞങ്ങൾ കഴിച്ചു കഴിഞ്ഞപ്പോളേക്കും…വന്നവര് എല്ലാം പോയിക്കഴിഞ്ഞിരുന്നു…..
എല്ലാരും നാളത്തെ ചടങ്ങിന്റെ ചർച്ചയിൽ ആണ്…
“അമ്മേ ഞാൻ പോകുവാ ഉറങ്ങട്ടെ നല്ല ഷീണം ”
ഞാൻ അമ്മയോട് പറഞ്ഞു അവിടുന്ന് എണ്ണിറ്റു…
അമ്മ : പോയി കിടന്നോ നാളെ നേരത്തെ എണ്ണിക്കണ്ടേ അല്ലെ..
അവർ വീണ്ടും ചർച്ചയിൽ മുഴുകി…. ഞാൻ അമൃതയുടെ മുഖത്തു നോക്കി വരുന്നോ എന്ന് ആഗ്യം കാണിച്ചു…അവൾ കണ്ണ് ഉരുട്ടി കൊണ്ട് എല്ലാരും ഇരിക്കുന്നെ കണ്ടില്ലേ എന്ന് കാണിച്ചു….
സ്വാതി ഹരിത ചേച്ചിടെ കൂടെ ആരുന്നു…അവളോടും ഞാൻ പോകുവാന്നു പറഞ്ഞു.. റൂമിലോട്ടു നടന്നു..റൂമിൽ ചെന്ന് മുണ്ടൊക്കെ മാറ്റി ഒരു ഷോർട്സും ടീഷർട്ടും എടുത്തു ഇട്ടു കിടന്നു ഞാൻ ചെറുതായി ഒന്ന് മയങ്ങി…
കാലിൽ ആരോ ഇക്കിളി ഇടുന്നത് പോലെ എനിക്ക് തോന്നി…ഞാൻ കാല് വലിച്ചു തിരിഞ്ഞു കിടന്നു…..വീണ്ടും എന്റെ കാലിൽ പിടിച്ചു.. ഞാൻ പെട്ടന്ന് ഞെട്ടി എണ്ണിറ്റു…തിരിഞ്ഞു നോക്കി..
“നീ എന്താ ഇവിടെ “
അമൃത ആരുന്നു…ഡ്രെസ്സൊക്കെ മാറി ഒരു ഷർട്ടും സ്‌ർട്ടും ആരുന്നു അവളുടെ വേഷം…കുളി കഴിഞ്ഞതേ ഒള്ളു.. അവളുടെ ഇറൻമുടിയിൽ നിന്നും വെള്ളം ഇറ്റ് ഇറ്റ് ആയി എന്റെ കാലിലോട്ട് വീഴുന്നു….
അവൾ : ഇത്ര പെട്ടന്ന് ഉറങ്ങിയോ…
ഞാൻ ഒന്ന് ചിരിച്ചിട്ട്
ഞാൻ : എല്ലാരും വന്നോ..
അവൾ : അമ്മയും ചേച്ചിയൊക്കെ റൂമിൽ ഉണ്ട്…അച്ഛനൊക്കെ വെള്ളമടിയ… ഫിറ്റ് അന്ന് തോനുന്നു…
അവൾ ബെഡിൽ ഇരുന്നു…മുടി കൊതി ഒതുക്കുന്നു…