ഞാൻ ഒന്ന് ചിരിച്ചിട്ട് പറഞ്ഞു…
“അമൃത.. ഐ ലവ് യു.. “
ഞാൻ വീണ്ടും ചുണ്ടുകൾ അവളുടെ മുഖത്തോട് അടിപ്പിച്ചു…. അവൾ കോളറിൽ പിടിച്ചിരുന്ന കൈ എടുത്തു എന്റെ ചുണ്ടുകൾ പൊത്തിപിടിച്ചു..
“മതി… താഴെ എല്ലാരും തിരിക്കും…”
ഞാൻ ദയനീയമായി അവളെ നോക്കി…അവളിൽ നിന്നും വിട്ടു മാറി..
അവൾ വീണ്ടും കൈ രണ്ടും.. കഴുത്തിലൂടെ ഇട്ട് അവളിലേക്ക് അടുപ്പിച്ചു…
“ഡാ ചേട്ടാ…ഐ ലവ് യു ടൂ… ”
എന്ന് അവൾ പറഞ്ഞു കവിളിൽ ഒരു ഉമ്മയും തന്നിട്ട് അവൾ വെളിയിലേക്ക് ഓടി…. ഞാൻ അവൾ പോകുന്നെ നോക്കി നിന്നു…
താഴേക്ക് നോക്കിയപ്പോൾ.. ടവൽ കിടക്കുന്നു…
ഞാൻ : അമൃത…ടവൽ വേണ്ടേ..
“വേണ്ട അത് ഞാൻ ചുമ്മാ പറഞ്ഞതാ…”
പോകുന്ന വഴി ഉറക്കെ വിളിച്ചു പറഞ്ഞു അവൾ ഓടി..
അമ്പടി എന്നെ ഇവിടെ വരുത്താനുള്ള അടവ് ആരുന്നല്ലേ ഞാൻ മനസ്സിൽ പറഞ്ഞു താഴേക്ക് നടന്നു..
ഞാൻ താഴേക്ക് ഇറങ്ങി ചെന്നപ്പോൾ സ്വാതി അവിടെ തന്നെ ഉണ്ടാരുന്നു…
സ്വാതി : എന്നാടാ മുഖത്തു ഒരു പ്രസാദം…
ഞാൻ : അതെന്നാ ചേച്ചി അങ്ങനെ ചോദിച്ചേ…
സ്വാതി : അതെ ഈ പ്രേമത്തിൽ പെടുന്നവരെ കാണാൻ നല്ല രസമാ.. അവരു വിചാരിക്കും ആർക്കും ഒന്നും മനസ്സിലാവില്ലന്ന്…. എന്നാ കാണുന്നവർക്ക് എല്ലാം മനസിലാകുവേം ചെയ്യും…
സ്വാതി ചിരിച്ചോണ്ട് പറഞ്ഞു..
ഞാൻ എല്ലം കേട്ടു സ്തംഭിച്ചു നിന്നു…
സ്വാതി : അവളു നാണംകുണുങ്ങി ഓടി പോകുന്നെ കണ്ടു…കിസ്സിങ് ആരുന്നല്ലേ….
ഞാൻ കണ്ണ് മിഴിച്ചു നിന്നു..
ഇവൾ ഇതെല്ലാം കണ്ടോ ദൈവമേ…ഞാൻ മനസ്സിൽ ഓർത്തു…
സ്വാതി : എത്ര നാളായി തുടങ്ങിട്ട്…ഞാൻ കഴിഞ്ഞ ദിവസം ചോദിച്ചപ്പോൾ നീ ഇല്ലന്ന് കള്ളം പറഞ്ഞു അല്ലെ.. കൊള്ളാം നീ …
ഞാൻ നടന്നത് എല്ലാം സ്വാതിയോട് പറഞ്ഞു…അവൾ ഒരു ചിരിയോടെ കേട്ട് നിന്നു …