ദൂരെ ഒരാൾ 4 [വേടൻ]

Posted by

” അതേ ഞാൻ ഇപ്പോ വരവേ…. ”

മിഥു ഫോണിൽ മെസ്സേജ് അയച്ചു തുടങ്ങിയാലോ എന്ന്.. പിന്നെ ഇപ്പൊ തുടങ്ങി എന്ന് ചോദിച്ചാ പോരെ…

” എങ്ങോട്ട് പോവാ…. ”

” ഇപ്പോ വരാം ചേച്ചി ”

ഞാൻ കണ്ണ് രണ്ടും ഇറുക്കിടച്ചു കാണിച്ചു ബാക്കിലേക് പോയി… അഹ് ഹ എല്ലാം ഉണ്ടല്ലോ….

” ഇന്നാ അളിയാ…. അടി….!! ”

രാഹുൽ എനിക്ക് നേരെ ഒരു ഗ്ലാസ്സ് നീട്ടി

ഭഗവാനെ.. ഈശ്വര.. നല്ലത് ചെയ്താൽ നല്ലത് കിട്ടണേ….

ഒറ്റവലി 3 എണ്ണം അകത്താക്കി. കുറച്ച് കത്തിയും അടിച്ചു ഞങ്ങൾ തത്കാലം സീറ്റുകളിൽ പോയി ഇരുന്നു… ഞാൻ ചെല്ലുമ്പോ ചേച്ചി വെളിയിലേക്ക് നോക്കി അങ്ങനെ ഇരിപ്പാ…

” അഹ് വന്നോ…….. ”

” മ് ”

ആ മം സീൻ ആയി…..

” നി ഒന്ന് ഉതിക്കെ….??? ”

അഹ്…. ഒത്തു.. സുരാജേട്ടൻ ഹലോ യിൽ പറയുന്ന പോലെ. നമഹ…… ഹ എന്റെ മുക്കിൽ അടിക്കണം… ഹി ഹി…..

” പിന്നെ ഇവിടെ എന്തോന്നാ ചെക്കിങ് നടക്കുന്നോ ഉതാൻ… ”

ഞാൻ പിടിക്കപ്പെടാൻ ആഗ്രഹം ഇല്ലാതെ വളരെ കഷ്ടപ്പെട്ട് നാക്കു കുഴയാതെ അത്രയും പറഞ്ഞു

” നി കുടിച്ചിട്ടുണ്ടോ നന്തു ”

ചുവന്നു തുടുത്ത കണ്ണുകൾ വീണ്ടും എന്റെ നേർക്ക്… ഇയ്യോ പെട്ടോ…

” ഏയ്‌ ഞാനോ .. ഒരിക്കലും ഇല്ല…. ”

അത്രേം ഓർമ്മയുള്ളൂ… പിന്നീട് കണ്ണ് തുറക്കുമ്പോ ഞാൻ ചേച്ചിയുടെ തോളിൽ തല വെച്ച് കിടക്കുവാ… അവളുടെ കൈ എന്റെ തലയിൽ ഇഴയുണ്ട് മുഖം വെളിയിലേക്ക് നോക്കിരിപ്പ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്.. ഞാൻ മിണ്ടാൻ പോയില്ലാ കുറച്ചൂടെ കിടക്കട്ടെ പെണ്ണിന്റ ചൂടേറ്റു അവളുടെ ദേഹത്തിന് വല്ലാത്ത വശ്യമായ മണം. പിന്നേം ഞാൻ ഉറക്കത്തിലേക്കു ഒഴുകി ഇറങ്ങി

” നന്തു…. ടാ നന്തുട്ടാ…. ”

ആരോ തട്ടി വിളികേട്ടാണ് ഞാൻ എണീറ്റെ… നോക്കുമ്പോ ഞാൻ ചേച്ചിയുടെ മടിയിൽ ആണ്. ചമ്മി ഞാൻ മുഖം ഉയർത്തി… അപ്പോ വീണ്ടും ചമ്മി ശാരിയും കുറച്ചുപേരും കൂടെ എന്റെ ഉറക്കം നോക്കി ഇരിക്കുന്നു.. ഇതുങ്ങൾക്ക് ഒന്നും ഒറക്കം ഇല്ലേ…

Leave a Reply

Your email address will not be published. Required fields are marked *