കാൻ്റീനിലെത്തിയതും കഴിക്കാൻ ഓർഡറ് കൊടുത്ത് നേരെ ടാബിളിലേക്ക് ഇരിക്കുമ്പോഴായിരുന്നു നന്ദുവിൻ്റെ ചോദ്യം എത്തിയത്…
” കൊറേ നേരം കൊണ്ട് ഞാൻ ചോദിക്കുവാ…എന്താടാ രാവിലെ പിന്നെ പറയാന്ന് പറഞ്ഞത്… ”
അവൻ്റെ ചോദ്യത്തിന് മറുപടി കൊടുക്കാൻ ചെറുതല്ലാത്ത ഒരു മടി എനിക്കുണ്ട്…കാരണം പറഞ്ഞു തുടങ്ങിയാൽ എല്ലാം പറയണം…എന്തിന് ദിവ്യയെ എനിക്ക് ഇഷ്ടമാണെന്നത് പോലും…പക്ഷെ പറയാതിരിക്കാനും വയ്യ…
” എടാ അത്….ഞാൻ… ”
” മൈരേ എന്തേലും പറയാൻ ഉണ്ടേൽ പറയണം…അല്ലാണ്ട് ചുമ്മാ പെമ്പിള്ളാരെ പോലെ മനസ്സിൽ വച്ച് നടക്കരുത്… ”
ഞാൻ വിക്കി വിക്കി തുടങ്ങുന്നത് കണ്ടപ്പോളേ അവൻ്റെ പിരി ഇളകാൻ തുടങ്ങി…ആ ഡയലോഗ് എൻ്റെ ആണത്തത്തിന് ഒരു ക്ഷതം ഏൽപിച്ചു എന്നത് കണ്ടതും പിന്നെ മുന്നും പിന്നും ആലോചിച്ചില്ല അവനറിയാതെ ഞങ്ങൾ പുറത്ത് പോയത് മുതൽ ഇന്ന് രാവിലെ നടന്നത് വരയുള്ളത് ഞാൻ ഒന്നും വിടാതെ അങ്ങ് പറഞ്ഞു…കൂട്ടത്തിൽ ഒരു ഡയലോഗും…അതേ അർജ്ജുൻ ദിവ്യയെ സ്നേഹിക്കുന്നു….
പറഞ്ഞ് തീർന്നതും നന്ദുവിൻ്റെ മുഖത്തുള്ള നോട്ടം കണ്ട് ഇട്ട പാൻ്റും ഷർട്ടും ജട്ടിയും ഒരുമിച്ച് താഴെവീണ അവസ്ഥയായിരുന്നു…
” മാളവികയ്ക്ക് ലൈനുണ്ടോ…അത് നീ ചോദിച്ചില്ലേ… ”
ഒരു ഊക്കൽ പ്രതീക്ഷിച്ചു നിന്ന എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച ഒരു ചോദ്യമായിരുന്നു അത്…ഇവനെന്തോന്ന് മൈരനെടേയ്….
” നീ എന്തോന്നടാ… ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും നിനക്ക് ലവളുടെ കാര്യം മാത്രമാണോ നാവിൽ വന്നത്… ”
” പഫാ….പിന്നെ ഞാൻ എന്തോന്നാ മൈരേ ചോദിക്കണ്ടേ…ഇത് നീ പറഞ്ഞിട്ട് വേണോ എനിക്ക് മനസ്സിലാക്കാൻ…ഞാൻ അപ്പൊഴേ പറഞ്ഞതാ അപ്പൊ അവൻ്റെ കീരിം പാമ്പും ഇന്ത്യയും പാകിസ്ഥാനും…എന്നെ കൊണ്ടൊന്നും പറയിപ്പിക്കണ്ടാ… “