അതിന് ഒരു പ്രത്യേക കാരണം ഉണ്ടായി… 12 വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി കാണാൻ കഴിയും എന്നതായിരുന്നു അത്…
മൂന്നാർ പ്രഖ്യാപനം വന്ന ദിവസം രാകേഷിന്റെ സെൽ ഫോണിലേക്ക് ഒരു സന്ദേശം പാഞ്ഞു…,
” മൂന്നാറിൽ നല്ല തണുപ്പാ..”
ചിന്നുവിന്റെ ആയിരുന്നു അത്…
റിപ്ളെ ഉടൻ എത്തി
” കമ്പിളി റെഡി…!”
ഒപ്പം കുറെ സ്മയിലികളും…
നീലക്കുറിഞ്ഞി പൂത്തു ലഞ്ഞ് നില്ക്കുന്നത് കാണാം എന്നതിൽ ഉപരി ഒന്ന് രണ്ട് നാൾ രാകേഷുമൊത്ത് ഫ്രീ ആയി ഇടപഴകാം എന്നതായിരുന്നു ചിന്നു മുഖ്യമായും ആഗ്രഹിച്ചത്
40 പേരാണ് ക്ലാസ്സിൽ…
വിവിധ കാരണങ്ങൾ മൂലം രണ്ട് പെ ൺകുട്ടികൾ ഒഴിഞ്ഞു നിന്നു
15 പെൺ കുട്ടികളും 23 ആൺകുട്ടികളും..
കെമിസ്ട്റി സീനിയർ ലക്ചറർ രാജി കുറുപ്പ് പെൺകുട്ടികളുടെ ടീം ലീഡറായി… വിൽസൺ ചെറിയാൻ ആൺകുട്ടികളുടെ ഇടയനായി
അറ്റാച്ച്ഡ് ബാത്ത്റും രണ്ടെണ്ണം സാറന്മാർക്കായിരുന്നു
പിന്നെ ഉള്ളത് വിശാലമായ രണ്ട് ഡോർ മറ്ററി ആയിരുന്നു