ശാന്തി മേനോൻ 2 [ഡോ.കിരാതൻ]

Posted by

അവർ ചിലച്ചുകൊണ്ട് എന്തൊക്കെയോ സംസാരിക്കുന്നു.. ഞാനും അവളും അത് ശ്രദ്ധിക്കാതെ കണ്ണും കണ്ണും കോർത്ത് സ്ഥലകാലബോധം മറന്നിരുന്നു. ഞങ്ങളുടെ പരസ്പര നോട്ടം അവളുടെ കൂടെയുള്ള നേഴ്‌സ് പെണ്ണുങ്ങൾ ശ്രദ്ധിച്ചു. അതിലൊരുത്തി അവളെ പിച്ചി. അവൾ നാണിച്ച് തല താഴ്ത്തി. അന്നേരം അവളുടെ മുടി ചുരുൾ ഇഴകൾ കാറ്റിൽ പാറി കളിച്ചു. വല്ലാത്ത ചന്തം. അവളെ അടുത്തറിയണം.

ഞാൻ അതിവേഗം എഴുന്നേറ്റ് അവളുടെ അടുത്ത് ചെന്നു.

“….. ഞാനൊന്ന് ഇവിടെ ഇരുന്നോട്ടെ ….”.

അവളൊഴിച്ച് എല്ലാവരും എന്നെ സംശയഭാവത്തോടെ നോക്കി.

“…..അയ്യോ നിങ്ങൾ തെറ്റുദ്ധരിക്കല്ലേ !!, നിങ്ങളുടെ ഹോസ്പിറ്റലിൽ എൻെറ മുത്തച്ഛൻ കിടക്കുന്നുണ്ട് …. ഞാനിവിടെ ഇരുന്നോട്ടെ …”.

അനുവാദം തന്നു എന്നമട്ടിൽ ഞാൻ എൻെറ മൊതലിനെ നോക്കിക്കൊണ്ട് കസേര വലിച്ചിട്ട് ഇരുന്നു.

അൽപ്പ നേരത്തേക്ക് ഇടവേളയായിരുന്നു….

അതിൽ അൽപ്പം പ്രായം കൂടിയ ഒരുവൾ എന്നോട് ചോദിക്കാനെന്ന പോലെ മുരടനക്കി.

“…. മുത്തച്ഛൻ എവിടെയാണ് കിടക്കുന്നത് ….”.

“…..ICU വിലാണ് ….”.

“…ഓ … മനസ്സിലായി ….പേടിക്കണ്ടാ കേട്ടോ …ചെറിയ മൈനർ അറ്റാക്കാണ് ..  റിസൾട്ട് മുഴുവൻ വരുന്നതേ ഉള്ളൂ … ഡോക്റ്റർ പറയും കേട്ടോ…”.

എന്നെ ആശ്വസിപ്പിക്കാനായി ആ സ്ത്രീ പറഞ്ഞു. പക്ഷെ എൻെറ നോട്ടം മുഴുവൻ ആ കൊച്ചു മെലിഞ്ഞ നീളൻ പെൺകുട്ടിയിലായിരുന്നു.

“…. എന്താ പേര് …”. ഞാൻ എൻെറ മൊതലിനോട് ചോദിച്ചു.

“….ആലീസ് ….”.

അവൾ എന്നോട് പേര് പറഞ്ഞതും അവളുടെ അടുത്ത് ഇരുന്നവർ അവളുടെ കൈത്തണ്ടയിൽ പിച്ചി. അവൾ എന്തോ പാതകം ചെയ്തു പോയല്ലോ എന്ന മട്ടിൽ തല താഴ്ത്തി.

അന്നേരമാണ് ഓർഡർ എടുക്കാൻ സപ്ളയർ വന്നത്.

“….. നിങ്ങൾക്ക് വേണ്ടി ഞാൻ ഓർഡർ ചെയ്യട്ടെ ….”.

എല്ലാവരുടെയും മുഖത്ത് സംശയ ദൃഷ്ടി തെളിഞ്ഞു. ഞാനത് കാര്യമാക്കാതെ വിശാലമായ വിഭവങ്ങൾ ഓർഡർ ചെയ്തു. സപ്ലൈയർ പോയതിന് ശേഷം എല്ലാവരെയും നോക്കിക്കൊണ്ട് ഞാൻ മുരടനക്കി.

“….. കഴിക്കുന്ന സമയം വിശാലമായി തന്നെ കഴിക്കണം … എന്താ ശരിയല്ലേ …”.

എല്ലാവരുടെയും മുഖത്തെ സംശയഭാവം അൽപ്പം അയഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *