മിഴി 4 [രാമന്‍]

Posted by

“അമ്പട !! ഞാൻ വീട്ടീവരുന്നേ ഇഷ്ടമില്ലായിരുന്ന ചെക്കനാ…” പെട്ടന്നവൾ നിർത്തി. രണ്ടു മൂന്ന് സെക്കന്റ്‌.

” നീ കരഞ്ഞോ അഭീ ” പരിഭവമുള്ള ചോദ്യം.പതിയെ ആയിരുന്നു. ഞാൻ  നീണ്ട ഒരു ശ്വാസം എടുത്തു. വല്ലാത്ത കഴിവ് തന്നെ എന്റെ കണ്ണുനിറഞ്ഞത് പോലുംഅറിഞ്ഞോ.ഒന്നും പറയാൻ കഴിയില്ലായിരുന്നു.. അമ്മ വാതിൽ തുറക്കുന്ന ശബ്‌ദം..

“അഭീ ഉമ്മാ….” ആ വട്ടുപിടിപ്പിക്കുന്ന  കുറുമ്പിയുടെ ഒച്ച കാതിൽ .. തിരിച്ചു കൊടുക്കാൻ പോലും കഴിഞ്ഞില്ല.ഫോൺ കട്ട്‌ ആയി.

അമ്മ മുന്നിൽ..കലിപ്പ് മൂഡിൽ.. ഊരയിൽ രണ്ടു കൈയ്യും കുത്തി എന്നെയാകെ നോക്കി. നനഞ്ഞ കോഴിയെ പോലെ ഞാനാ നോട്ടം കണ്ടു ഒന്ന് ചുരുണ്ടു.പിന്നെ അരമതിലിൽ നിന്ന് എഴുന്നേറ്റ് അമ്മയുടെ മുന്നിൽ നിന്നു. ഇത്ര ദിവസത്തെ വിഷമമെല്ലാം മറന്നു എന്റെ മുഖം ഇത്തിരി വിടർന്നെന്ന തോന്നലുണ്ടെനിക്ക്..

അമ്മയെന്റെ മാറ്റം കണ്ടുപിടിക്കാൻ എപ്പോഴും ചുഴിഞ്ഞു നോക്കാറുണ്ട്. ചെറിയമ്മയോടുള്ള സ്നേഹം അമ്മയിൽ തീർക്കാൻ തോന്നി.കലിപ്പ് മൂഡിൽ ആണേലും ഞാൻ മുന്നോട്ട് കേറി നനഞ്ഞതൊന്നും നോക്കാതെ അമ്മയെ കെട്ടി പിടിച്ചു.

എന്റെ കഴുത്തിന്റെ അത്രയുമുള്ള അമ്മയെ ഞാൻ എന്റെ നെഞ്ചിലേക്ക് ചേർത്തു എന്ന് വേണേൽ പറയാം.ഇത്തിരി സോപ്പിങ്ങും അതിലുണ്ട് തല്ലു കിട്ടാതെ നോക്കാണല്ലോ…

അമ്മയനങ്ങിയില്ല.ചീത്തയോ ,തല്ലലോ, കൂതറലോ ഒന്നും… എന്നെയങ്ങനെ മുറുക്കെ പിടിച്ചു ,എന്റെ പുറത്തു തഴുകി നിന്നു. എന്തൊരു സുഖമാണ് ആ ചൂടിൽ നിൽക്കാൻ. പിന്നെ തോന്നി അമ്മക്ക് തണുക്കൊന്ന്. ഞാൻ വിട്ടു മാറി.. അമ്മയുടെ നെറ്റിയാകെ നനഞ്ഞു… ഞാന്‍ പണിപാളിയോ എന്ന രീതിയിൽ മുഖം വാക്രിച്ചു നോക്കിയപ്പോ.. അമ്മ സ്വന്തം ശരീര മൊത്തം നോക്കി ഒരു ചിരി.

“നിന്നെ ഞാനുണ്ടല്ലോ…. ” ആ ചിരിയിൽ കൈ ഓങ്ങി എന്നെ തല്ലാൻ നോക്കി.പുറം കിട്ടാത്തത് കൊണ്ട് എന്റെ ചെവിൽ പിടിച്ചു അകത്തേക്ക് വലിച്ചു…

ഞാൻ പിറകെ ,ആ പിടിയിൽ ,അമ്മയുടെ പിന്നിൽ പോയി…ആ കവിളിൽ ഒരു കടി കൊടുത്തു.

“ഇന്ന് സുന്ദരിയ്യായിട്ടുണ്ടല്ലോ ” വെറുതെ ഒന്ന് കാച്ചാൻ  പറഞ്ഞതും അമ്മ സംശയത്തോടെ തിരിഞ്ഞു നോക്കി.

ആ കണ്ണിൽ എന്താണെന്ന് അറിയില്ല.. ചെറിയമ്മയെ പോലെ വട്ടു പിടിപ്പിക്കുന്ന നോട്ടം..

Leave a Reply

Your email address will not be published. Required fields are marked *