മിഴി 4 [രാമന്‍]

Posted by

പെട്ടന്ന് ഗായത്രി കൈയ്യടിച്ചു ആ അന്തരീക്ഷം ഒന്ന് മാറ്റി. എന്റെ കണ്ണുകൾ ആരും കണ്ടില്ലെന്ന് ഞാൻ ആസ്വസിച്ചു. ചെറിയമ്മയുളോടുള്ള സ്നേഹം അണപ്പൊട്ടി ഒഴുകുന്നപ്പോലെ. എലാരും എഴുന്നേറ്റു.. അമ്മ എന്നെ താങ്ങി റൂമിലേക്ക് എത്തിച്ചു.ഇരുട്ടത് എന്റെ കണ്ണ് കാണാൻ വഴിയില്ല ആല്ലേൽ ചോദ്യം വന്നേനെ എന്തിനാ കരഞ്ഞത് എന്ന്.. രക്ഷപെട്ടു… ചെറിയമ്മ അവളുടെ റൂമിലേക്കു പോവുന്നത് കണ്ടു… തിരിഞ്ഞു നോട്ടം ഉണ്ടായില്ല.ഇനി കരയരുത് എന്ന് പറഞ്ഞതാ ആ തെണ്ടിയോട് ഞാൻ… എന്നിട്ടും എന്റെ മുന്നിൽ വെച്ച് തന്നെ കരഞ്ഞിരിക്കുന്നു..

കൂടെ ഗായത്രിയുണ്ട് നാശം. ഇന്ന് അവളുടെ എടുത്താവും കിടക്കുന്നത്..എനിക്ക് സ്പെഷ്യൽ കഞ്ഞി അമ്മ കൊണ്ടുവന്നു തന്നു.. വട്ടു പിടിപ്പിക്കുന്ന നോട്ടങ്ങൾ ഞാൻ വിട്ട് കളഞ്ഞു.. തള്ളക്ക് പ്രാന്താണെന്ന് ആശ്വസിച്ചു.

എല്ലാവരും കിടന്നു… ഞാൻ റൂമിൽ ഒറ്റക്കായി.. പുറത്തെ മഴ മാത്രം കൂട്ടിന്.. നേരത്തെ ഉറങ്ങിയത് കൊണ്ട് ഒരു കണ്ണ് പോലും അടക്കാൻ കഴിഞ്ഞില്ല.. ചെറിയമ്മയെ വിളിച്ചാലോ എന്ന് തോന്നി.. പിന്നെ ആ ഗായത്രി കണില്ലേ എന്നായി ചിന്ത.

സൈഡിലുള്ള ഫോൺ മുരണ്ടു.. ചെറിയമ്മ

“ഹലോ…”

“നീ ഉറങ്ങിയോ അഭീ ” പതിക്കെയാണ് ചോദ്യം അടുത്താരോ ഉണ്ട്…

” ഇല്ലാ എനിക്കുറക്കം വരുന്നില്ല ”

“ആണോ.? എന്താ പ്രശ്നം എന്നെ ആലോചിച്ചിട്ടാണോ?”  ആ വട്ടു പിടിപ്പിക്കുന്ന ചോദ്യം..

“അതേഡീ ..” ഞാൻ ഒന്ന് ഇളകി കിടന്നു

” ഡീ ന്നോ??  ഡാ…ഡാ ഞാൻ ചെറിയമ്മ ആണ് ”

” എന്നാൽ ചെറിയമ്മേ… ” അവളുടെ കുറുമ്പുള്ള സംസാരം എനിക്ക് നന്നേ പിടിച്ചു… ഇങ്ങനെ ഒളിച്ചു കളിച്ചു വിളിക്കുന്നതിൽ ഒരു സുഖമുണ്ട്..

“ഉം….” അവൾ മൂളി.

“എന്തിനാ എന്റെ പെണ്ണ് കരഞ്ഞത്?”…

“സന്തോഷം കൊണ്ടാടാ നീയെന്റെ ആയില്ലേ അതോണ്ട് … പിന്നെ നീ ചുരുണ്ടു ലക്ഷ്മിയെ ചുറ്റി വയ്യാതെ കിടന്നക്കുന്നത് കാണുമ്പോ അപ്പോ ചെറിയ വിഷമവും… അത് പോട്ടെ എന്റെ ചെക്കനെന്തിനാ കരഞ്ഞേ?”

ഓ അതും അവൾ കണ്ടിട്ടുണ്ടല്ലോ??

“നിന്റെ പാട്ട് കേട്ടിട്ട്…സത്യം പറയാലോ അനൂ എനിക്ക് നിന്നെ എന്തൊക്കെയോ ചെയ്യാൻ തോന്നിപ്പോയി അപ്പൊ ..മുന്നേ നമ്മൾ തന്നിൽ സെറ്റ് ആയിരുന്നേൽ എത്ര നന്നായേനെല്ലേ,?”

Leave a Reply

Your email address will not be published. Required fields are marked *