മിഴി 4 [രാമന്‍]

Posted by

“ഇങ്ങട്ടും വരാം ആന്റിക്ക്.. നിങ്ങൾക്കൊക്കെയുള്ള ആകെയൊരു ആൺ തരി ഞാൻ അല്ലെ.. എന്നെയല്ലേ വന്നു കാണണ്ടേ?” ഞാൻ ആ കവിളിൽ നുള്ളിക്കൊണ്ട് ചോദിച്ചപ്പോ. ബാക്കിൽ നിന്ന് എല്ലാവരും ചിരിച്ചു.ഉഷാന്റിയുടെ കവിളിൽ നുള്ളിയപ്പോ.അമ്മയുടെ മുഖം ഒന്ന് മാറി.. ആ പിരികം ഒന്ന് പൊന്തിയത് പോലെ..എന്താവോ എന്തോ?

“നല്ല ആണ്‍തരി  ” ഉഷാന്റിയുടെ കമന്റ്‌. ഞാൻ ആന്റിയും പിടിച്ചു ഹാളിന്റെ നടുക്കിലേക്ക് ചെന്നു..

“നിനക്ക് ഞങ്ങളെ ഒന്നും മൈൻഡ് ഇല്ലല്ലേ?? ” അച്ചന്റെ അടുത്തിരുന്നു.. ക്രൂര ഭാവം കാട്ടി ഷാജി അങ്കിൾ. ക്രൂര ഭാവം ആണേലും ആള് പാവം ആണ്..

“നിങ്ങളൊക്കെ കെളവന്മാർ ആയില്ലേ.. ഞാൻ ഈ സുന്ദരികളോട് ഒന്ന് സംസാരിക്കട്ടെ..” ഞാൻ പുച്ഛം കാട്ടി പറഞ്ഞു എന്റെ ആശാന്റിയുടെ നേരെ തിരിഞ്ഞു.. ആള് പാവം ആണ് എനിക്ക് വലിയ ഇഷ്ടവുമാണ് കക്ഷിയെ. അതികം സംസാരം ഇല്ലാ. എന്നാ നല്ല സ്നേഹവുമാണ്..ആ ചിരി തന്നെയാണ് ഹൈലൈറ്റ് എപ്പോഴും അത് ആ മുഖത്തുണ്ടാവും…

“ആശാന്റി…” ഞാൻ പതിയെ വിളിച്ചു അടുത്തു ചെന്നപ്പോ തന്നെ ആന്റി കൈ വിടർത്തി എന്നെ ആ നെഞ്ചിലേക്ക് ചേർത്തു.

“സുഖമണോ ആന്റിക്ക് ??”

“സുഖം അഭീ… എന്റെ കുട്ടിക്കോ?? പനി ഉണ്ടെന്ന് ലക്ഷ്മി പറഞ്ഞല്ലോ,മാറിയോ മോനേ?” ആന്റി എന്നെ നെറ്റിയിൽ തൊട്ടു നോക്കി ചോദിച്ചു.ഇതാണ് ആന്റിയെ എനിക്ക് ഇത്ര ഇഷ്ടപ്പെടാനുള്ള കാര്യവും . ഞാൻ ആ കരവലയത്തിൽ നിന്ന് വിട്ടു കൊണ്ട്.. അമ്മയെ ഒന്ന് ഇടം കണ്ണിട്ടു നോക്കി. എന്തേലും പ്രശ്നം ആ മുഖത്തുണ്ടോന്ന്.. ഏയ്യ്… ഇല്ല. എനിക്ക് തോന്നിയത് ആവും..

“കുഴപ്പം ഇല്ലന്റ്റീ..” ഞാൻ ഇല്ലന്ന് പറഞ്ഞെങ്കിലും ആ മുഖത്തു വിശ്വാസം വന്നിട്ടില്ല.

“വിശ്വ അവളുടെ കൂടെ തന്നെ ഇവന്റെയും അങ്ങ് നടത്തിക്കൂടെ.. ഇവനങ്ങനെ തോന്നിയത് പോലെ വിട്ടാൽ ശെരിയാവില്ലന്നാ എനിക്ക് തോന്നുന്നത് ” തമാശക്ക് ആണെങ്കിലും..പുറകിൽ നിന്ന് ഷാജി അങ്കിൾ അത് പറഞ്ഞപ്പോ.. എന്റെ മുഖം പെട്ടന്ന് വാടി.. അത് മനസ്സിലായത് മുന്നിലിലുള്ള ആശാന്റി ആ മാറ്റം കണ്ടു എന്തു പറ്റിയെന്നു എന്നോട് മാത്രം മുഖം പൊക്കി ചോദിച്ചപ്പോഴാ… ഞാൻ ഒന്നുമില്ലെന്ന് കാട്ടി..

Leave a Reply

Your email address will not be published. Required fields are marked *