മിഴി 4 [രാമന്‍]

Posted by

അറേഞ്ച് ചെയ്ത മീറ്റിങ് ഉണ്ടായിരുന്നു… വേഗം തീർക്കാൻ തോന്നി… തലവേദന ഒരു പാര ആയിരുന്നു… ഉച്ച വരെ പിടിച്ചു നിന്നു.ഫുഡ്‌ കഴിക്കുമ്പോ ചെറിയമ്മയുടെ കാൾ എത്തി..

തലവേദന എങ്ങനെയുണ്ടന്നായിരുന്നു ആദ്യ ചോദ്യം.. അമ്മ വഴി അറിഞ്ഞു കാണും.പിന്നെ കുറച്ചു ചീത്തയും.. ഞാൻ തന്നെയത് കേൾക്കണം. എന്നാലും സ്നേഹം കൊണ്ടല്ലേ…വീട്ടിലേക്ക് വാ കാണിച്ചു തരാമെന്ന് പറഞ്ഞു അവൾ വെച്ചു… തലവേദന കൂടി..അതിനിടക്ക് ഹരി വിളിച്ചു വണ്ടി വന്നു എടുത്തെന്നു പറഞ്ഞു.. സൗണ്ടിന് എന്താ മാറ്റം എന്ന് ചോദിച്ചപ്പോ പനിവരുന്നോ ന്നൊരു സംശയം പറഞ്ഞു.അങ്ങനെ വലിച്ചു വലിച്ചു വൈകുന്നേരം ആക്കി.

വാട്സാപ്പിൽ വന്ന മെസ്സേജിൽ.. അമ്മയും ചെറിയമ്മയും വീട്ടിലേക്ക് പോയെന്ന് .. എന്നോട് വേഗം വരാൻ പറഞ്ഞു..

ദുഷ്ട!ചെറിയമ്മ എന്നെ വിളിച്ചില്ലല്ലോ..എന്നാൽ ഇത്തിരി നേരത്തെ ഇറങ്ങായിരുന്നു. കാർ എടുത്തു വിട്ടു.. പോകുന്ന വഴിക്ക്.. പുഴയുടെ സൈഡിൽ കണ്ട തട്ടുകട… ഇറങ്ങി കുറച്ചു പരിപ്പുവട വാങ്ങി..

ചെറിയമ്മ ആർത്തിയോടെ കഴിക്കുന്നത് ഇടക്ക് കണ്ടിട്ടുണ്ട്.ഞാനേതേലും മൂലക്ക് പോയി സ്വസ്‍തമായി കഴിക്കുമ്പോ എന്റെതിലും വന്നു കയ്യിട്ടു വാരുന്ന സ്വഭാവം ആയിരുന്നു അതിന് .അന്ന് പിന്നെ അതിന്റെ പേരിൽ തല്ലായിരുന്നു.. അങ്ങനെ അമ്മ പരിപ്പുവട വീട്ടിൽ നിരോധിച്ചു ..

അവൾ വാങ്ങി തന്നത് പോലെ ഐ ഫോൺ വാങ്ങാനുള്ള സാമ്പത്തിക സ്ഥിതിയൊന്നും.ഈയുള്ളവന്റെ കയ്യിലില്ലാത്തത് കൊണ്ട്… ഉള്ളത് വാങ്ങി വിട്ടു.

വീടെത്താനായപ്പോ ആവേശം ഇത്തിരി കൂടി.എത്രയും പെട്ടന്ന് അവളെ വാരി പുണരണം എന്നുള്ള ഒരു തോന്നൽ… റോട്ടിൽ നിന്ന് വീട്ടിലേക്ക് തിരിഞ്ഞപ്പോ.. മുറ്റത്തു രണ്ടു മൂന്ന് കറുകൾ കിടക്കുന്നു… ആവേശം മൊത്തമങ്ങു മങ്ങി.. ഏതവന്മ്മാരാ ഈ നേരത്ത്.. നാശം പിടിക്കാൻ.. ഇനി പെണ്ണുകാണലിന്റെ മറ്റു ചടങ്ങുകൾ വലതു മാണോ നെഞ്ചു കിടന്നു ആളി.

വണ്ടിയൊതുക്കി പുറത്തിറങ്ങി വാങ്ങിയ പരിപ്പുവടയുടെ കവറും പിടിച്ചു.. ഇത്തിരി മടിയോടെ ഉള്ളിലേക്ക് പോയപ്പോ.. കൂട്ടച്ചിരി ഉള്ളിൽ നിന്ന് കേൾക്കാം..

ഒന്നച്ചൻ ആണ്… മറ്റേതോ…. വാതിൽക്കൽ കേറി ഹാളിൽ എത്തി വന്നവരെ ഒക്കെയൊന്ന് നോക്കിയപ്പോ… വേറാരും അല്ല.. അച്ഛന്റെ കസിൻസ് ആണ്.. ശ്രീകുമാർ അങ്കിളും,ഷാജി അങ്കിളും…നിർത്താതെ ഉള്ള സംസാരത്തിൽ ബാക്കിൽ വാതിൽക്കൽ നിന്ന എന്നെ കണ്ടില്ല…

Leave a Reply

Your email address will not be published. Required fields are marked *