അമ്മാവൻ: എങ്കിൽ നിങ്ങൾ ഇങ്ങോട്ട് താമസം മാറ്
അളിയൻ: അത് എന്തായാലും അമ്മയും എട്ടന്മാരും സമ്മതിക്കത്തില്ല.
അമ്മാവൻ: പിന്നെ എന്ത് ചെയ്യും. ഇവന്റെ പഠിപ്പ് ഉള്ളത് കൊണ്ടാണ് അല്ലേൽ ഞാൻ കൊണ്ട് പോയേന്നേ.
അളിയൻ: ഇവൻ ഇവിടെ നിൽക്കട്ടെ ഒന്നെല്ലെങ്കിലും ഇവനൊരു ആൺകുട്ടി അല്ലേ. ഒറ്റയ്ക്ക് ഒക്കെ നിന്ന് പഠിക്കട്ടെ. ഭക്ഷണം വെക്കാനും മറ്റും ആരെങ്കിലും ജോലിയ്ക്ക് വെക്കാം
ഞാൻ എന്റെ ചേച്ചിയെ നോക്കി. അവൾ തല കുമ്പിട്ടു ഇരിക്കുന്നല്ലാതെ, എന്നെ ഒന്ന് നോക്കുകയോ ഇതിൽ ഒരു അഭിപ്രായമോ പറഞ്ഞില്ല. ഞാൻ മനസ്സിലാക്കുകയായിരുന്നു എനിക്കിനി ആരും കൂട്ടിനില്ല സ്വന്തം കുടപിറപ്പ് പോലും ഇല്ല.
പെട്ടെന്നാണ് ഷീബ ചേച്ചി അങ്ങോട്ട് വന്നിട്ട് പറഞ്ഞത്.
“ആരും ജോലിയ്ക്ക് ആളെ ഒന്നും വെക്കേണ്ട ഞാൻ നോക്കി കൊള്ളാം അവന്റെ കാര്യങ്ങൾ ഇവൻ എന്റെയും അനിയനാണ്”
ഷീബ ചേച്ചി എന്റെ അച്ഛന്റെ ചേച്ചിടെ മകളാണ്. 33 വയസ്സായി. കല്ല്യാണം കഴിഞ്ഞിട്ടില്ല എന്തോ ജാതകം ദോഷമോ മറ്റോ ആണ്.
അമ്മാവൻ: എന്താ ചേച്ചിടെ അഭിപ്രായം
അമ്മാവൻ അപ്പച്ചിയോട് ചോദിച്ചു
അപ്പച്ചി: എനിക്ക് എതിരാഭിപ്രായം ഒന്നുമില്ല.
അമ്മാവൻ: എങ്കിൽ അങ്ങനെ അവട്ടെ
അങ്ങനെ ആ ചർച്ച അവിടെ പിരിഞ്ഞു. എനിക്ക് എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നി, സ്വന്തം കുടപ്പിന് പോലും ഇല്ലാത്ത സ്നേഹം ഷീബേച്ചിക്ക് എന്നോട് ഉണ്ടല്ലോ എന്ന് ഓർത്ത്.
അങ്ങനെ പിറ്റേദിവസം അടിയന്തരത്തിന്റെ മറ്റു ചടങ്ങുകൾ ഒക്കെ കഴിഞ്ഞ് ചേച്ചിയും അളിയനും