സ്നേഹയുടെ കൗമാരം [Aaradhana]

Posted by

സ്നേഹയുടെ കൗമാരം

Snehayude Kaumaaram | Author : Aaradhana


ഇതെന്റെ ആദ്യ എഴുത്താണ്. തെറ്റുകളുണ്ടെങ്കിൽ ദയവായി തിരുത്താവുന്നതാണ്

മമ്മിയുടെ രാവിലെയുള്ള ഉച്ചപ്പാട് കേട്ടാണ് സ്‌നേഹ എണീറ്റത്

“എന്ത് ഒറക്കവാടി നീ, നിനക്ക് ട്യൂഷന് പോണ്ടേ” ഹാളിൽനിന്നുള്ള മമ്മിയുടെ ശബ്ദം അവൾക്ക് അവൾടെ മുറിവരെ കേൾക്കാമായിരുന്നു

മുറിയിലെ ക്ലോക്കിൽ നോക്കുമ്പോൾ സമയം എട്ട് ആകാറായിരുന്നു

പെട്ടെന്ന് പുതപ്പിനടിയിൽനിന്നും എണീറ്റ് അവൾ കുളിമുറിയിലേക്ക് ഓടി

പെട്ടെന്ന് തന്നെ അവൾ ഫ്രഷായി മുറിക്ക് പുറത്തേക്ക് വന്നു

“ഡീ… കഴിച്ചിട്ട് പോ..” ധൃതിയിൽ പുറത്തേക്ക് ഓടിയ സ്നേഹയെ വിളിച്ചുകൊണ്ടു മമ്മി പറഞ്ഞു

“ഇല്ല മമ്മി, ഇപ്പഴേ താമസിച്ചു” പുറത്തുകിടന്ന ചെരുപ്പ് വലിച്ചുകേറ്റിക്കൊണ്ട് അവൾ പറഞ്ഞു

അതിനുള്ള മമ്മിയുടെ മറുപടി കേൾക്കാൻ നിക്കാതെ അവൾ വീടിന് പുറത്തേക്ക് നടന്നു

ഏകദേശം ഒരു കിലോമീറ്റർ മാറിയാണ് ബസ്‌റ്റോപ്പ്. അവിടെത്തി ബസ് കേറി അവിടെ ചെല്ലുമ്പോൾ താമസിക്കുന്ന കാര്യം അവൾക്ക് ഏകദേശം ഉറപ്പായിരുന്നു.

.

ട്യൂഷൻ സെന്ററിന്റെ താഴെ എത്തിയപ്പോൾ തന്നെ മുകളിലെ ക്ലാസ്സിൽ നിന്നും സാറിന്റെ ശബ്ദം സ്നേഹയ്ക്ക് കേൾക്കാമായിരുന്നു

സ്റ്റെപ്പ് കേറി ക്ലാസ്സിലേക്ക് ചെന്നപ്പോൾ അവിടം ഏകദേശം നിറഞ്ഞിരുന്നു.

“ആഹ് വന്നോ, നേരത്തെയാണല്ലോ” കണ്ടപാടേ സർ അവളോട് പറഞ്ഞു

“അത് സർ…” മനസ്സിലേക്ക് വന്ന ഏതോ ഒരു കള്ളം അവൾ പറയാനായി നാക്കുപൊക്കി

“മോള് തൽകാലം കേറി ഇരിക്ക്. ഇനി ഇങ്ങനെ താമസിച്ചാ ഞാൻ ക്ലാസ്സിൽ കേറ്റില്ല”

അയാള് പറഞ്ഞതിന് തലയാട്ടി അവൾ പെട്ടെന്ന് ക്ലാസ്സിലേക്ക് നടന്നു

ക്ലാസിലെ മുന്നിലുള്ള സീറ്റുകളെല്ലാം നിറഞ്ഞിരുന്നു

അതുകൊണ്ടുതന്നെ അവൾ ഏറ്റവും പിന്നിലുള്ള ബെഞ്ചിലേയ്ക്ക് ഇരുന്നു

ഓടിവന്നതുകൊണ്ടുതന്നെ അവൾ നന്നായി അണയ്ക്കുന്നുണ്ടായിരുന്നു. എങ്കിലും പെട്ടെന്നുതന്നെ ബാഗിൽനിന്നും ബുക്കെടുത്ത് അവൾ മുന്നിൽ തുറന്നുവെച്ചു

സ്നേഹയ്ക്ക് ഏറ്റവും മടുപ്പിക്കുന്ന വിഷയമായിരുന്നു അക്കൗണ്ട്സ്. അതുകൊണ്ടുതന്നെയാണ് മമ്മി അവളെ ട്യൂഷന് വിട്ടതും. പക്ഷെ ഇവിടെ വന്നിട്ടും അവൾക്ക് അതിനോട് വല്യ താല്പര്യമൊന്നും തോന്നുന്നുണ്ടായിരുന്നില്ല

ഫാനിന്റെ കാറ്റ് വിയർപ്പുകൊണ്ട് കുതിർന്ന അവളുടെ ശരീരത്തേക്ക് അടിച്ചു വീശിയപ്പോൾ അവൾക്ക് പതിയെ കണ്ണ് തൂങ്ങാൻ തുടങ്ങി. നന്നേ പാടുപെട്ടാണ് അവൾ കണ്ണുകൾ തുറന്നു പിടിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *