ഉണ്ടകണ്ണി 11 [കിരൺ കുമാർ]

Posted by

 

” ആം പോവാം വ ”

 

അവർ രണ്ടും സ്കൂട്ടർ പാർക്ക് ചെയ്തിരുന്ന സ്‌തലത്തേക്ക് നടന്നു .

 

 

…………………………………………………………………

 

കോളജിൽ അവർ എത്തുമ്പോ ഇന്റർവൽ തീരാറായിരുന്നു . ക്ലസിലേക്ക് അവർ വേഗത്തിൽ നടന്നു . അങ്ങനെ ക്ലാസിനു മുന്നിൽ എത്തിയപ്പോൾ കിരൺ അവളുടെ കൈ ൽ കേറി പിടിച്ചു നടന്നു . നേരെ അവൻ പോയത് ഐശ്വര്യ യുടെ അടുത്തേക്കാണ്

 

“ഐശ്വര്യ ”  അവൻ ഉച്ചത്തിൽ വിളിച്ചു . ക്‌ളാസ് മുഴുവൻ നിശബ്ദമായി അവരെ നോക്കി . ജെറി ഓടി അവരുടെ അടുത്തേക്ക് വന്നു . ഐശ്വര്യ പരിഭ്രമത്തോടെ എണീറ്റു

 

“താൻ എന്റെ ഒരു നല്ല സുഹൃത്ത് തന്നെ ആയിരിക്കും . പിന്നെ ഇവൾ അക്ഷര , ഞാൻ താലി കെട്ടിയില്ല എന്നെ ഉള്ളൂ ഇവൾ എന്റെ ഭാര്യ തന്നെ ആണ് . അവളെ പറ്റി ഇനി നിന്റെ വായിൽ നിന്ന് എന്തെങ്കിലും മോശം വാക്കുകൾ വന്നാൽ… നീ വിവരം അറിയും കേട്ടല്ലോ ”  കിരൺ പറഞ്ഞു നിർത്തി

 

അവന്റെ വേറൊരു മുഖം കണ്ടു ക്ലാസിൽ എല്ലാവരും അന്തവിട്ടിരിക്കുകയാണ്

 

“അക്ഷര നീ പോയ്‌ ഇരുന്നോ ” അവൻ അവളുടെ കൈ വിട്ടു , അവൾ അവളുടെ  സീറ്റിലേക്ക് പോയി

 

ഐശ്വര്യ ക്രോധമായ മുഖത്തോടെ അവനെ നോക്കിക്കൊണ്ടിരുന്നു

 

“എന്താടി നോക്കുന്നെ… പോയ്‌ നിന്റെ പണി നോക്കടി ”

 

ജെറി അതും പറഞ്ഞു കിരന്റെ നേരെ തിരിഞ്ഞു

 

“മിസ്റ്റർ കിരൺ അപ്പോ നീ ഉച്ചയ്ക്ക് പോയത് കല്യാണം ഉറപ്പിക്കാൻ ആയിരുന്നു ല്ലേ ” ജെറിയവനെ തള്ളി പുറകോട്ട്  കൊണ്ടുപോയി

 

“എടാ അല്ലെടാ… ഇവൾ കുറെ നാളായി അക്ഷര യെ ഇട്ട് ഇങ്ങനെ ഓരോന്ന് പറയുന്നു ”

 

“അല്ല അവൾ ഉച്ചക്ക് പറഞ്ഞതൊക്കെ അപ്പോ വെറുതെ ആണല്ലേ.. ഞാൻ പേടിച്ചു ഇരിക്കുവായിരുന്നു ”

 

“ആ അതേ ടാ നമുക്ക് പിന്നെ അക്കാര്യം സംസാരിക്കാം നീ വാ ഇപോ സർ വരും “

Leave a Reply

Your email address will not be published. Required fields are marked *