“കിച്ചു…. ടാ…..”
അവൻ ഒന്നും മിണ്ടിയില്ല
അവൾ പെട്ടെന്ന് എണീറ്റ് ഓടി ചെന്നു അവനെ പിറകിൽ നിന്ന് ഇറുക്കി പിടിച്ചു
“വിട് വിട് ഞാൻ കൊള്ളാരുതാത്തവന”
“എടാ നീ എന്താ ഈ പറയുന്നേ ഞാൻ ചുമ്മ തമാശക്ക് പറയുന്നേ അല്ലെ?? ഇങ്ങോട്ട് നോക്കിയേ ”
അവൾ മുന്നിലേക്ക് ചെന്നു അവന്റെ നെഞ്ചോട് ചേർന്നു നിന്നു അവന്റെ മുഖത്തേക്ക് നോക്കി
“നിന്നോട് ഒരുപാട് വട്ടം ഞാൻ പറഞ്ഞതാണോ എനിക്ക് ഉള്ളത് എല്ലാം നിനക്കും കൂടി ആണെന് ??”
അവൻ ഒന്നും മിണ്ടിയില്ല
“കിച്ചു…. ”
“ഉം”
“ആണോ ന്ന്”
“ഉം ”
“ആ അപ്പോ അത് എന്റെ കാശും സ്വത്തും മാത്രം അല്ല കേട്ടല്ലോ”
“ഉം”
“ശെടാ ഇവൻ… ഇപ്പോഴും പിണക്കം ആണോ ?”
“എനിക്ക് ആരോടും പിണക്കം ഇല്ല ”
“പിന്നെ എന്തിനാ ഇപോ മുഖം മത്തങ്ങ പോലെ വീർപ്പിച്ചു വച്ചേക്കുന്നെ ??”
” അത് നീ അങ്ങനെ ഒക്കെ പറഞ്ഞപ്പോ പെട്ടെന്ന്… എനിക്ക് എന്തോ തോന്നി അർഹത ഇല്ലാത്ത എന്തോ ചെയ്യുന്ന പോലെ ”
പെട്ടെന്ന് അവളുടെ മുഖഭാവം മാറി
“ദെ… കിച്ചു ഞാൻ അവസാനമായി പറയുകയ നീ ഇങ്ങനെ അർഹതയുടെ കാര്യം എന്നോട് ഇനി പറഞ്ഞു പോവരുത് .. അർഹത യെ എന്താ നിനക്ക് അർഹത ഇല്ലാത്തത്?? എനിക്ക് മനസിലാവുന്നില്ല കാശ് ആണോ ?? ഞാൻ എല്ലാം ഉപേക്ഷിച്ചു നിന്റെ കൂടെ വരട്ടെ എനിക്ക് ഈ കാശിനും സ്വത്തിനും ഒക്കെ മുകളിലാണ് നീ ഇപോ കേട്ടല്ലോ ?? ”
“അയ്യോ വേണ്ട വേണ്ട .. ഞാൻ ഇനി പറയില്ല സോറി ”
“ഹും … അവന്റെ ഒരു സോറി ഒരു ഇടി വച്ചു തരികയാണ് വേണ്ടത് ”
“നമുക്ക് പോയാലോ?? ഇപോ പോയാൽ ഇന്റർവൽ ആവുമ്പോ എത്താം കറക്ട് “