ഉണ്ടകണ്ണി 11 [കിരൺ കുമാർ]

Posted by

 

“പ്ഫ തെണ്ടി ,  നീ ഇങ് വാ  ചെത്തി ഞാൻ ഉപ്പിലിടും ”

 

“യ്യോ അപ്പോ പിന്നെ കാര്യങ്ങൾ ഒക്കെ എങ്ങനെ നടകും ”

 

“പ്ഫ പോടാ നാറി…”

 

” അക്ഷ …”

 

“ന്ത….”

 

” ഇങ്ങനെയാണോ വിളി കേൾക്കുന്നെ???”

 

“ന്തോ…”

 

“ആ അത് നല്ല കുട്ടി”

 

“എന്താടാ ”

 

“നമുക്ക് എവിടെയെങ്കിലും പോയാലോ ”

 

“എവിടെ?? ”  അക്ഷര മുഖം ഉയർത്തി നോക്കി

 

“ഇതെല്ലാം കൂടെ കേട്ട് എനിക്ക് തല പെരുത്തിട്ടു വയ്യ എങ്ങോട്ടെങ്കിലും ഒന്ന് ഓടി കളയാൻ തോന്നുവ .. പക്ഷെ അതിന് കയ്യിൽ കാശും ഇല്ല .. ”

 

“കാശ് ന്റെ കാര്യം ഒക്കെ നീ വിട് ന്റെ കിച്ചു നു എവിടാ പോവണ്ടേ”

 

“എവിടെങ്കിലും … കൂടെ നീ ഉണ്ടേൽ എങ്ങോട്ടും ഞാൻ വരും ”

 

“ന്ന പോവാം.. ഞാൻ റെഡി എന്ന പോവണ്ടേ നിനക്കു ”

 

” ഇപോ നമുക്ക് കോളേജി പോവാം . ഈ ഞായറാഴ്ച യോ വല്ലോം പോവാം ന്നിട്ട് ?”

 

“ആ പോവാം .. പിന്നെ ഇപോ കോളേജിൽ പോണോ ”

 

“അതെന്താ… ”

 

“ഇനി ഇപോ കഴിയേല നമുക്ക് ഒരു 3 മണി കഴിഞ്ഞു ഇന്റവെൽ ആവുമ്പോ പോവാം ”

ബ നമുക്ക് ഇവിടെ കുറച്ചു നേരം ഇരിക്കാം ”

 

അവൾ അവനെയും കൊണ്ട് അടുത്തുള്ള ബെഞ്ചിലേക്ക് ഇരുന്നു

കിരൺ അവളുടെ മടിയിലേക്ക് തല വച്ചു കിടന്നു, അക്ഷര കടലിലേക്ക് നോക്കി കൊണ്ട് അവന്റെ തലയിൽ മുടിയിഴകൾക്കുള്ളിൽ കൈ കോർത്ത് തഴുകി കൊണ്ടിരുന്നു ..

 

” അച്ചനെ കണ്ടു ചെറിയ ഒരു ഓർമയെ എനിക്ക് ഉള്ളൂ … നന്നേ ചെറുപ്പത്തിൽ തന്നെ അച്ഛൻ മരിച്ചു എനിക്ക് ഒന്നും അറിയില്ലാത്ത പ്രായം… ഓർമ വെക്കുമ്പോൾ മുതൽ അമ്മയെ മാത്രമാണ് കാണുന്നത് പിന്നെ എല്ലാം എനിക്ക് എന്റെ അമ്മയായിരുന്നു .. സ്കൂളിൽ ഒക്കെ പഠിക്കുമ്പോൾ ആരുമായും ഞാൻ കൂട്ട് കൂടാറില്ല , വേണ്ടാഞ്ഞിട്ടല്ല ആദ്യമൊക്കെ ഞാൻ കൂട്ടുകൂടാൻ പോയവർ ഓരോന്ന് ഒക്കെ പറഞ്ഞു കളിയാക്കലും പിന്നെ ദാരിദ്ര്യത്തിന്റെ ഒരു കുത്തലും ഒക്കെ കൂടെ എനിക്ക് സഹിക്കാതെ വന്നപ്പോ ആണ് ഞാൻ അതൊക്കെ ഒഴികവാക്കി പഠിത്തം തന്നെ മെയിൻ പരിപാടി ആക്കിയത് … പിന്നെ ഈ കോളേജിൽ ആണ് എനിക്ക് ഇത്രേം മാറ്റം ഉണ്ടായത് … ജെറി… അവൻ എന്നെ വിടാതെ പുറകെ നടന്നു അടുപ്പം ഉണ്ടാക്കിയത് കൊണ്ട് മാത്രമാണ് .

Leave a Reply

Your email address will not be published. Required fields are marked *