ഉണ്ടകണ്ണി 11 [കിരൺ കുമാർ]

Posted by

 

അവൻ അവളുടെ നെറ്റിയിൽ അമർത്തി ഒന്നു ചുംബിച്ചു

 

അക്ഷര പെട്ടെന്ന് പൊട്ടി കരഞ്ഞു കൊണ്ട് അവന്റെ നെഞ്ചിലേക്ക് തല പൂഴ്ത്തി

 

“അയ്യേ … നീ എന്തിനാ കരയുന്നെ…. ദേ അക്ഷര കരഞ്ഞു ന്ന് ഞാൻ കോളേജിൽ പട്ടാക്കും കേട്ടോ ”

 

“ഞാൻ കരഞ്ഞില്ല ഇത് സന്തോഷം കൊണ്ട”

 

“ഊവ ഊവെ… അപ്പോ ഇത്രേ ഉള്ളൂ കോളേജിലെ ബലം പിടിത്തം ഒക്കെ ല്ലേ ”

 

“പോടാ ഇതൊക്കെ നിന്നോട് മാത്രമല്ലേ ”

 

“ആ ശരി ശരി ”

 

അവൾ പെട്ടെന്ന് അവന്റെ നെഞ്ചിൽ നിന്ന് വിട്ട് മാറാൻ പോയപ്പോൾ അവൻ പിന്നെയും അവളെ ചേർത്തു പിടിച്ചു

 

“എവിടെ പോണ്… അവിടെ നിക്ക് ”

 

“ഹ വിട് ചെക്കാ നിന്റെ ഷർട്ട് മുഴുവൻ നനഞ്ഞു ”

 

“സാരമില്ല .. നീ അവിടെ നിക്ക് ”

 

അവർ ആ നില്പ് കുറച്ചു നേരം നിന്നു .. കടലിൽ നിന്നുള്ള കാറ്റ് അവരെ തലോടി പോയ്‌കൊണ്ടിരുന്നു.

 

 

“കിച്ചു… ” അക്ഷര ശബ്ദം താഴ്ത്തി വിളിച്ചു

 

‘ങേ…. എന്താ വിളിച്ചത്???? ”

കിരൺ അത്ഭുതതോടെ അവളെ നെഞ്ചിൽ നിന്ന് അടർത്തി മാറ്റി നോക്കി

 

“കിച്ചു ന്ന് എന്തേ???”

 

“ഈ പേര് ഇത് എവിടുന്ന കിട്ടിയേ ഇപ്പോ ”

 

“അതൊകെ കിട്ടി ”

 

“അമ്മ പറഞ്ഞു കാണും ല്ലേ??? ”

 

“എന്നോട് ആരും പറഞ്ഞില്ല.. എനിക്ക് നിന്നെ എന്തും വിളിക്കാം ”

 

“ഊവെ…. ഇത് അമ്മ എന്നെ ഒത്തിരി സ്നേഹം കൂടുമ്പോ വിളിക്കുന്ന പേരാണ് ”

 

“ആണോ ന്ന ഞാനും നിന്റെ അമ്മയാന്ന് കരുതിക്കോ ”

 

“അയ്യ… എന്റെ അമ്മ ആവാൻ വന്നേക്കുന്നു … വേണേ ഒരു അമ്മയാക്കാം നീ ഒന്നു സഹകരിച്ച മതി ”

 

അവൻ ഒരു കള്ള ചിരിയോടെ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *