“നിന്നെ കുറിച്ചു ആരെങ്കിലും എന്നോട് പറഞ്ഞാൽ അത് നിന്റെ വായിൽ നിന്ന് കേൾക്കാതെ വിശ്വസിക്കരുത് ന്ന്….
പറ ഐശ്വര്യ പറഞ്ഞത് എല്ലാം സത്യമാണോ? ”
അക്ഷര കുറച്ചു നേരം കണ്ണു നിറഞ്ഞു അവനെ നോക്കി
“നീ എന്തിനാ കരയുന്നെ?? അപ്പോ…. സത്യമാണോ??? ”
ഒരു നടുക്കത്തോടെ കിരൺ ചോദിച്ചു
” എടാ… ഞാൻ പറയാം പക്ഷെ നീ നീ എന്നെ വെറുക്കരുത്”
“നീ പറ അക്ഷര…. ” അവൻ കടുപ്പിച്ചു പറഞ്ഞു
“എടാ അവൾ അവൾ പറഞ്ഞത് മുഴുവനായും സത്യമല്ല … നിന്റെ അച്ചൻ മരിക്കാൻ ഒരു കാരണമായി എന്നത് മാത്രമേ എന്റെ അച്ചൻ ഉള്ളൂ .. പക്ഷെ പക്ഷെ നിന്റെ അച്ചനെ കൊന്നത് എന്റെ അച്ചൻ അല്ല . പിന്ന ഞാൻ നിന്നെ അതുകൊണ്ട സ്നേഹിക്കുന്നത് ന്ന് നിനക്കു അങ്ങനെ തോന്നിയിട്ടുണ്ടോ ?? ഞാൻ ഇതെല്ലാം അറിഞ്ഞത് നീ ഹോസ്പിറ്റലിൽ കിടക്കുമ്പോൾ നിന്റെ അമ്മയുടെ വായിൽ നിന്ന് തന്നെയാണ് . നിനക്കറിയില്ല ,
നീ അന്ന് ഉറങ്ങി കിടക്കുമ്പോൾ നിന്നെ കാണാൻ അച്ഛൻ അവിടെ വന്നിരുന്നു അപ്പോ നിന്റെ അമ്മയെ കണ്ടപ്പോ അച്ചനുണ്ടായ മാറ്റം ഞാൻ ശ്രദ്ധിച്ചതാണ് പക്ഷെ ഒന്നും തുറന്നു പറഞ്ഞില്ല , പിന്നെ നിന്റെ അമ്മ തന്നെ ആണ് എന്നോട് എല്ലാം പറഞ്ഞത്, അയാൾ ആ രാജശേഖരൻ ആണ് നിന്റെ അച്ചനെ…. … ”
അവളുടെ വാക്കുകൾ മുറിഞ്ഞു
“വേണ്ട… പറയണ്ട ഞാൻ അമ്മയോട് തന്നെ എല്ലാം ചോദിച്ചറിഞ്ഞു കൊള്ളാം . അമ്മ എന്നോട് ഇതൊക്കെ മറച്ചു വച്ചു എങ്കിൽ അതിന് എന്തെങ്കിലും തക്കതായ കാരണം ഉണ്ടാവും അല്ലാതെ അമ്മ ചെയ്യില്ല ന്ന് എനിക്ക് നല്ല ഉറപ്പുണ്ട്. പിന്നെ നിന്നോട് അതൊകെ അമ്മ പറഞ്ഞു എങ്കിൽ അമ്മക്ക് നിന്നെ അത്രക്ക് വിശ്വാസവും സ്നേഹവും ഉള്ള കൊണ്ടാണ് , എന്നോട് എപ്പോഴും പറയും അമ്മ പോകുന്നേന് മുന്നേ ഞാൻ ഒരു നല്ല നിലയിൽ എത്തണം ന്ന് , എവിടെ പോകും ന്ന് ഞാൻ ചുമ്മ ചോദിക്കും അപ്പോ അമ്മയുടെ മുഖം മാറുന്ന കാണാം .. പിന്നെ അമ്മക്ക് തോന്നി കാണും നീ എന്റെ കൂടെ എന്നും കാണും ന്ന്.. അതാവും.. “