കിരൺ ആകാംഷയോടെ അമ്മയെ നോക്കി
” നിന്റെ അച്ചന്റെ ഉറ്റ സുഹൃത്ത് മുല്ലശ്ശേരി രാജശേഖരൻ എന്ന എന്റെ ചേട്ടൻ ”
കിരൺ ഞെട്ടി
“അമ്മേ…….”
“അതേ ടാ… അയാൾ ആ ദുഷ്ട്ൻ എന്റെ ചേട്ടൻ ആണ് നിന്റെ അമ്മാവൻ”
“അയാൾ ??? അയാൾ എന്തിന്… അച്ചനെ.. ”
” ആർത്തി… ആർത്തിയാണ് അയാൾക്ക് പണത്തിനോടുള്ള ആർത്തി , … ഇനി ഒരു കാര്യം കൂടി പറയാം നീ സമാധാനമായി കേൾക്കണം ”
അമ്മയുടെ മുഖം മാറുന്നത് അവൻ ശ്രദ്ധിച്ചു
” നീ…. നീ എന്റെ മകൻ അല്ല…. ”
” അമ്മേ…….. ”
അലർച്ചയോടെ വിളിച്ച കിരൺ ന്റെ കയ്യിലെ ഗ്ളാസ് കൈവിട്ട് നിലത്ത് വീണുടഞ്ഞു.
(തുടരും)