ഉണ്ടകണ്ണി 11 [കിരൺ കുമാർ]

Posted by

 

” ഇ…. ഇല്ലെങ്കിൽ …”

 

‘ബ്രിട്ടോ… ”  അവൾ വിളിച്ചതും പിന്നെയും ആ കത്തി അവന്റെ കഴുത്തിൽ അമർന്നു

 

“യ്യോ വേണ്ട വേണ്ട ഞാൻ….ഞാൻ കൊല്ലാം…. ”

 

 

“ഹ ഹ ഹ ഹ ഹ ഹ ഹ ഹ ….ഹ ഹ ”

 

ഐശ്വര്യ യുടെ കൊലചിരി അവിടെ മുഴങ്ങി കേട്ടു

 

…………………………………………………………………..

 

 

“അമ്മേ….”

 

വണ്ടി ഒതുക്കി ഷീറ്റിട്ട് മൂടി വച്ചു വീട്ടിലേക്ക് കിരൺ കേറി

 

“എന്താടാ ചെക്കാ കിടന്നു കാറുന്നെ?? ”

 

“ആ എന്റെ മതാശ്രീ ഉണ്ടായിരുന്ന ഇവിടെ … പുല്ല് പിരിക്കുവാ ല്ലേ  എനിക്ക് എന്തെങ്കിലും കഴിക്കാൻ ഉണ്ടോ ”

 

“ഉണ്ട് ഉണ്ട് അവിടെ കട്ടനും അരിയുണ്ടായും ഇരിപ്പുണ്ട് ”

 

കിരൺ അടുക്കള ഭാഗത്തേക് പോയി ഒരു ഗ്ലാസ് കാപ്പിയും ഒരു ചെറിയ പത്രത്തിൽ അരിയുണ്ടയും ആയി അമ്മയുടെ അടുത്ത് വന്നിരുന്നു

 

“ആട്ടെ.. എന്തൊക്കെ ഉണ്ടായിരുന്നു ഇന്ന് വിശേഷങ്ങൾ കുറെ നാൾക്ക് ശേഷം പോയതല്ലേ … ന്റെ മോൾ എന്ത് പറയുന്നു ”

 

“അമ്മേടെ മോളോ അയ്യടാ ”

 

“പിന്നെ അവളും എന്റെ മോള പോടാ ”

 

“ഹും… ഒരു മോളും അമ്മയും രണ്ടും കൂടെ ഉള്ള കളിയാണ് ”

 

“ങേ… എന്ത്”

 

“ഒന്നും പറയണ്ട അമ്മ എന്നോട് എല്ലാം മറച്ചു വച്ചതല്ലേ ”

 

പെട്ടെന്ന് അമ്മയുടെ മുഖം മാറി

 

“നീ… നീ എന്താ പറയുന്നേ…??”

 

“അമ്മേ… ഒരു കാര്യം ചോദിച്ച സത്യം പറയുമോ??”

 

” എ….. എന്താടാ”

 

അമ്മയുടെ മുഖത്തെ പരിഭ്രമം കിരൺ ശ്രദ്ധിച്ചു

 

” അച്ഛൻ  എങ്ങനാ മരിച്ചത്?? ”

 

അമ്മ ഒരു ഞെട്ടലോടെ അവനെ നോക്കി

 

 

” അത്… അത് വണ്ടി ഇടിചിട്ട നിനക്ക് അറിയാവുന്നത് ആണല്ലോ “

Leave a Reply

Your email address will not be published. Required fields are marked *