“നമുക്ക് ഏതെങ്കിലും കോഫി ഷോപ്പിൽ പോയി ഇരുന്നാലോ ”
അവളുടെ ടോപ്പിൽ ഉന്തി നിൽകുന്ന മറിടങ്ങളിൽ കണ്ണു പതിഞ്ഞിരുന്ന അവൻ പെട്ടെന്ന് അവളെ നോക്കി
“ങേ… എന്താ…”
” നമുക്ക് ഏതെങ്കിലും കോഫി ഷോപ്പിൽ പോയിരുന്നു സംസാരിച്ചാലോ ന്ന് ”
” ആ പോവാം ”
അവൻ അവളെയും കൊണ്ട് അധികം തിരക്ക് ഒന്നും ഇല്ലാത്ത ഒരു കോഫി ഷോപ്പിൽ കയറി ഒതുങ്ങിയ ഒരു ടേബിൾ നോക്കി ഇരുന്നു , വെയിടർ വന്നപ്പോൾ 2 കോഫി പറഞ്ഞു
“എന്താ കാര്യം ?? ” അവൻ ചോദിച്ചു
” താൻ അക്ഷരയെ കെട്ടാൻ നടക്കുവല്ലേ?? ”
പെട്ടെന്ന് ഞെട്ടിയ ഹരി അവളെ നോക്കി
“ആ.. അതേ… തനിക്ക് എങ്ങനെ ??”
” എനിക്ക് എല്ലാം അറിയാം … അവൾ ഇപോ കിരൺ നെ പ്രേമിക്കുവാ ഇന്ന് എന്നോട് വന്നു അവന്റെ ഭാര്യയാണ് എന്നൊക്കെ പറഞ്ഞു അത് താൻ അറിഞ്ഞോ°?”
ഹരി യുടെ മുഖം ദേഷ്യം കൊണ്ട് വിർക്കുന്നത് അവൾ കണ്ടു
“കിരൺ… അവൻ അവനെ എനിക്ക് അറിയാം … ഒന്ന് ഞാൻ അവനെ ഒഴിവാക്കാൻ നോക്കിയതാ… ”
“എനിക്ക് അറിയാം താൻ അല്ലെ അവനെ വണ്ടി ഇടിപ്പിച്ചു കൊല്ലാൻ നോക്കിയത് ”
അവളുടെ പറച്ചിൽ കേട്ട് ഞെട്ടലോടെ അവളെ നോക്കി അവളൂടെ മുഖത്ത് പക്ഷെ യാതൊരു ഭാവ വ്യതിയാനവും അവൻ കണ്ടില്ല
“തനിക്ക് തനിക്ക് എങ്ങനെ??? ”
“എനിക്ക് എല്ലാം അറിയാം…. പിന്നെ കിരൺ അവനെ ഇനി ഒന്നും ചെയ്യരുത് അവനെ എനിക്ക് വേണം അവൻ എന്റെ യാണ് ”
“മനസിലായില്ല ”
“കിരൺ നെ എനിക്ക് വേണം ന്ന് അവനെ ഇനി എന്തെങ്കിലും താൻ ചെയ്യാൻ നോക്കിയാൽ താൻ വിവരം അറിയും ന്ന് ”
അവളുടെ ശബ്ദം ഉറച്ചതും ഉച്ചതിലും ആയിരുന്നു , മുഖത്ത് ആണെകിൽ ക്രൂര ഭാവവും