ജോലി ഒക്കെ തുടക്കം ആയിരുന്നതിനാൽ ഞാനും വീട്ടിലേക്ക് അധികം പോകാൻ നിൽക്കാതെ ശനി, ഞായർ ദിവസങ്ങൾ അവരുടെ കൂടെ ചിലവിടാൻ തുടങ്ങി.മകൾക്കു കൂടെ നിൽക്കാൻ കഴിയാത്തതിനാൽ രണ്ടാൾക്കും നല്ല വിഷമം ഉണ്ടെന്നും എന്റെ സാന്നിധ്യം അവർക്ക് വലിയൊരു ആശ്വാസം ആണെന്നും എനിക്ക് മനസ്സിലായി.സ്കൂളിൽ തുടക്കക്കാരി ആയതിനാൽ അന്നൊക്കെ ഞാൻ നാട്ടിൽ പോകുന്നത് മാസത്തിൽ ഒരിക്കൽ മാത്രം ആയിരുന്നു അതിനാൽ അവിടെ ഉള്ള അവധി ദിവസങ്ങൾ മുഴുവൻ ഞാൻ അവരോടൊപ്പം ചിലവഴിച്ചു.
എല്ലാ വെള്ളിയാഴ്ച ദിവസവും വൈകിട്ട് അവരുടെ മകൾ അനിത ചേച്ചി വന്നു അവരുടെ ഏക മകൻ അഖിലിനെ അവരെ ഏൽപ്പിച്ചു പോകുന്നത് അവർക്ക് വലിയൊരു ആശ്വാസം ആയിരുന്നു. അവൻ ആണെങ്കിൽ ഒരു വികൃതി ചെറുക്കനും. പിന്നേയുള്ള രണ്ട് ദിവസങ്ങൾ ഞായറാഴ്ച വൈകിട്ട് വരെ അവൻ അവിടെ ഇളക്കി മറിക്കും. ഞങ്ങൾ മൂന്ന് പേരും അവന്റെ പിന്നാലെ ഇങ്ങനെ നടക്കും. ഞായറാഴ്ച വൈകിട്ട് ചേച്ചി വന്നു അവനെ കൊണ്ട് പോകുമ്പോൾ വീണ്ടും ആ വീട് ഉറങ്ങും.എന്റേത് ആൺകുട്ടികൾ ഇല്ലാത്ത വീട് ആയതിനാൽ എനിക്കും അവനെ വല്ലാതെ ഇഷ്ടമായി .11 വയസ്സ് ഉണ്ടെങ്കിലും ഉയരം കുറവായതിനാൽ ഒരു 9 വയസ്സ് ഒക്കെയേ തോന്നു അവൻ ആറാം ക്ലാസ്സിൽ ആയിരുന്നു പഠിച്ചിരുന്നത്. പിന്നെ അവൻ കണക്കിന് മോശം ആണെന്ന് പറഞ്ഞു എല്ലാ ദിവസവും ചേച്ചി അവനെ എന്റെ അടുത്തു ട്യൂഷന് വിടാൻ തുടങ്ങി.
നാല് മണി കഴിഞ്ഞു ഞാൻ സ്കൂളിൽ നിന്നു വരുമ്പോളേക്കും ചേച്ചി സ്കൂട്ടറിൽ അവനെ ഇവിടെ കൊണ്ട് ആക്കിയിരിക്കും.പിന്നെ ഞാൻ സാരി പോലും മാറാതെ അവനെ പഠിപ്പിക്കാൻ ഇരിക്കും. ആറ് മണി വരെ ട്യൂഷൻ കഴിഞ്ഞു ഞാൻ കുളിക്കാൻ കയറുന്ന സമയത്തു അവൻ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും അടുത്തു പോകും. ഒരു ഏഴു മണി ഒക്കെ ആകുമ്പോൾ അവന്റെ അമ്മ വന്നു അവൻ പോകും.വികൃതി ആണെങ്കിലും പുറത്തു ആരോടും അധികം സംസാരിക്കാത്ത പ്രകൃതം ആയിരുന്നു അവൻ എന്നു ആന്റി പറഞ്ഞിരുന്നു.പക്ഷേ എന്നോട് അവൻ പെട്ടെന്ന് അടുത്തു.അവനെ അഖി എന്നു വിളിക്കാൻ ആയിരുന്നു എനിക്ക് ഇഷ്ടം.പിന്നെ പിന്നെ അവധി ദിവസങ്ങൾ അവൻ എന്റെ അടുത്തു നിന്നു മാറാതെ ആയി.എനിക്കും അവനോടു ഒരു അനിയനോടെന്ന പോലെ വാത്സല്യം ആയിരുന്നു.