അന്ന് ക്ലാസ്സ് തുടങ്ങുന്ന ദിവസം ആയതുകൊണ്ട് ഒന്നു രണ്ടു മണിക്കൂർ കൊണ്ട് അവിടുത്തെ പരുപാടി ഒക്കെ കഴിഞ്ഞു. നാളെ മുതൽ ഫുൾ ഡേ ക്ലാസ്സ് ആണ്. അവിടുന്ന് കുട്ടുകാരെ ഒക്കെ പരിചെയപെട്ടു അവൻ പാർക്കിങ്ങിൽ കാറിന്റെ അടുത്ത് നിന്ന തുളസിയുടെയും, കല്യാണി ടീച്ചറുടേയും അടുത്ത് വന്നു.
അച്ഛൻ എന്തിയെ കല്യാണി.. അവൻ ഒരു ചിരിയോടെ തിരക്കി.
അച്ഛന്റെ ഫ്രണ്ട് ഇവിടെ പ്രൊഫെസർ ആണ് ആളെ കാണാൻ പോയിരിക്കുക ആണ്.
അപ്പോൾ ആണ് കൃഷ്ണയുടെ ക്ലാസിൽ പഠിക്കുന്ന രണ്ടു കുട്ടുകാരികൾ അതുവഴി വന്നത്.
ഹായ്.. കൃഷ്ണ..
ഹായ്..
പോകുകയാണോ അതോ ഇവിടെ ഹോസ്റ്റലിൽ ആണോ..
അല്ല ഹോസ്റ്റലിൽ അല്ല, എന്റെ വീട് ഹരിപ്പാട് ആണ് ജസ്റ്റ് 30 കിലോമീറ്റർ, അതോണ്ട് പോയി വരാൻ പറ്റും..
Ho. Man.. താൻ രെക്ഷപെട്ടല്ലോ..
നിങ്ങൾ ഹോസ്റ്റലിലോട്ടു ആണോ.
അതേടാ… പിന്നെ ഇതു ആരാ. അമ്മയാണോ
ആ അതു മറന്നു.. കല്യാണി ഇതു എന്റെ ക്ലാസിൽ ഉള്ളവർ ആണ്.. നീതു and ജാൻവി..
ഹായ് അമ്മ…
അതു ആരാടാ ചേച്ചി ആണോ തുളസിയെ നോക്കി അവർ ചോദിച്ചു..
ആ ചോദ്യം കേട്ടു കല്യാണി ടീച്ചറും കൃഷ്ണയും ഒന്ന് ചിരിച്ചു പിന്നെ തുളസിയെ നോക്കി..
തന്നെ നോക്കി ചിരിച്ച കല്യാണി ടീച്ചറെ തുളസി നോക്കി ചിരിച്ചു. പിന്നെ കൃഷ്ണയെ ഒരു നോട്ടം ആയിരുന്നു.. നിന്നെ എന്റെ കയ്യിൽ കിട്ടുമെടാ പട്ടി.. എന്ന ഭാവത്തിൽ
അതു കൃഷ്ണയുടെ അമ്മാവന്റെ മോള് ആണ്… കല്യാണി ടീച്ചർ ആണ് മറുപടി നൽകിയത്..
അതു കേട്ടു ആണ് തുളസി കൃഷ്ണയിൽ നിന്നുള്ള നോട്ടം മാറ്റിയത്.
അപ്പോളെക്കും മാധവനും അങ്ങോട്ട് വന്നിരുന്നു.
നീതുവിനോടും, ജാൻവിയോടും യാത്ര പറഞ്ഞു അവർ ഇറങ്ങി.
ആലപ്പുഴ ടവുണിൽ വന്നു കുറച്ചു ഷോപ്പിങ്ങും…. ഫുഡും കഴിച്ചു, ബീച്ചിൽ കേറി കുറച്ചു നടന്നും അവർ അന്നത്തെ ദിവസം സുന്ദരമാക്കി..