ഞാൻ ചേച്ചിയുടെ മുൻപിലേക്ക് നിന്നു
സാധാരണയായി ഞാൻ നിൽക്കുന്നതിലും അടുത്തായി ഞാൻ നിന്നു
എന്താ എന്ന ഭാവത്തിൽ ചേച്ചി എന്നെ മുഖമുയർത്തി നോക്കി
ചേച്ചിയുടെ കവിളിൽ പറ്റിയിരുന്ന വെള്ള തുള്ളികൾ ഇടതു കൈ കൊണ്ട് ഞാൻ തുടച്ചു
എന്തോ.. എനിക്ക് അപ്പൊ അങ്ങനെ ചെയ്യാനാണ് തോന്നിയത്
ചേച്ചി ഇപ്പോഴും അനങ്ങാതെ നിൽപ്പാണ്.. എന്നെ തന്നെ നോക്കി
“ഞാൻ കാരണമാണോ ഈ കണ്ണ് നിറഞ്ഞത്..?
അതികം ശബ്ദമില്ലാതെ ഞാൻ ചോദിച്ചു
അപ്പോഴേക്കും ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു… കരച്ചിലിന്റെ വക്കോളാം എത്തിയെങ്കിലും അവളത് പിടിച്ചു നിർത്തി
എങ്കിലും കടിച്ചു പിടിച്ചു ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു
ചേച്ചിയുടെ ചുവന്ന ചുണ്ടുകൾ ആദ്യമായാണ് ഞാൻ ഇത്രയും അടുത്ത് നിന്ന് കാണുന്നത്
“ഞാൻ കാരണമാണോ..?
ഒന്ന് കൂടെ ഞാൻ ചോദിച്ചു
നിറഞ്ഞ കണ്ണും വിറക്കുന്ന ചുണ്ടുമായി അല്ല എന്നാ ഭാവത്തിൽ ചേച്ചി പതിയെ ഇരുവശത്തേക്കും തല ചരിച്ചു കാണിച്ചു
“കള്ളം പറയണ്ട… എനിക്കറിയാം ഞാൻ കാരണമാണെന്ന്….സോ..
സോറി പറയാൻ വേണ്ടി വന്നതും ചേച്ചി വലം കൈ കൊണ്ടെന്റെ വാ പൊത്തി പിടിച്ചു
ചേച്ചി : വേണ്ട ജോ.. ഞാൻ കരഞ്ഞതൊന്നുമല്ല…കണ്ണില്…
“കണ്ണില് കരട് പോയത് കൊണ്ടായിരിക്കും… അല്ലേ…?
ചേച്ചിയുടെ കൈ തട്ടി മാറ്റി ഞാൻ ചോദിച്ചു
അതിനവൾക്ക് ഉത്തരമൊന്നും ഉണ്ടായിരുന്നില്ല പറയാൻ
തല കുനിച്ചു നിന്നു… ആ നിൽപ്പ് കണ്ടപ്പോ എനിക്ക് ചിരിയാണ് തോന്നിയത്
“പോട്ടെടി ചേച്ചി.. വിട്ട് കള… ഞാൻ വെറുതെയൊരു തമാശക്ക് വേണ്ടി പറഞ്ഞതല്ലേ അങ്ങനെയൊക്കെ… അല്ലേലും അമ്മേടെ അടുത്ത് നിന്നല്ലേ നീ ബിരിയാണി ഉണ്ടാക്കാൻ പഠിച്ചേ… അപ്പൊ അതെങ്ങനാ മോശം ആകുന്നെ…”
ചേച്ചി : അപ്പൊ നീയല്ലേ കൊറച്ചു മുന്നേ പറഞ്ഞത്..?
അപ്പോളേക്കും അവളുടെ മുഖത്തെ വിഷാധ ഭാവമൊക്കെ മാറി ജന്മനാ ഉള്ള കുട്ടിത്തഭാവം
വന്നിരുന്നു