എല്ലാവർക്കും എന്താ കാര്യമെന്ന് അറിയാൻ നല്ല ആകാംഷ ഉള്ളതായി തോന്നി… നാല് വർഷം മുൻപ് ചേച്ചിയെ ഞാൻ ആദ്യമായി കണ്ടത് മുതൽ ഉള്ള കാര്യങ്ങൾ അവരോട് പറഞ്ഞു
അഖിൽ : അല്ല മോനെ.. ഇതിനിടക്ക് ഒരു വർഷം നീ എന്ത് ചെയ്യുവായിരുന്നു
അവൻ ചോദിച്ചത് വേറൊന്നുമല്ല പ്ലസ് ടു കഴിഞ്ഞൊരുവർഷം ഞാൻ വേറെ എവിടെയും പോയിട്ടില്ല
“ടാ എന്റെ പ്ലസ് ടു എക്സാം കഴിഞ്ഞ സമയത്താ ചേച്ചിക്ക് ഇവിടെ ജോലി കിട്ടിയത്.. ഒറ്റക്ക് എങ്ങനെയാ ഇതുപോലൊരു സിറ്റിയിൽ വന്നു നിൽക്കുന്നതെന്ന് പറഞ്ഞു അച്ഛനും അമ്മയും കൂടെ എന്നെ ഇവളുടെ കൂടെ ഇങ്ങോട്ട് വിട്ടു… പിന്നെ നാട്ടിൽ അഡ്മിഷൻ കിട്ടിയെങ്കിലും ചേച്ചി ഒറ്റക്ക് ആവുമല്ലോ എന്ന് കരുതി പോയില്ല.. ഇവിടുത്തെ ഏതെങ്കിലും കോളേജിൽ തന്നെ ചേരാമെന്ന് കരുതി.. പക്ഷെ അപ്പോഴേക്കും ടൈം കഴിഞ്ഞിരുന്നു..പിന്നെ ഒരുവർഷം വെയിറ്റ് ചെയ്തു.. അങ്ങനെ ആണ് ആ വർഷം പോയത്..”
അമിത : ശെരിക്കും ഇപ്പൊ നിനക്ക് എത്ര വയസ്സുണ്ടിപ്പോ…
“വയസ്സൊക്കെ എന്തിനാടി.. എന്തായാലും നിന്നെക്കാളും ഒരു വയസ്സിനു മൂപ്പ് കാണും..”
അമ്മു : അയ്യെടാ… ദേ നോക്കിയേ ജെസ്നേ.. മൂപ്പുള്ള ഒരാൾ
എന്നെ കളിയാക്കികൊണ്ട് എല്ലാം കൂടിരുന്നു ചിരിക്കാൻ തുടങ്ങി… എനിക്ക് എന്തിന്റെ കേടായിരുന്നു ഈ മണ്ടൂസുകളുടെ അടുത്ത് ജീവചരിത്രം എഴുന്നള്ളിക്കാൻ
അപ്പോളേക്കും എല്ലാവർക്കുമുള്ള ചായയുമായി ചേച്ചി തിരിച്ചു വന്നിരുന്നു
അഖിൽ : എന്താ ദയേച്ചി ഇന്ന് സ്പെഷ്യൽ…?
ഈ മലരൻ വാ തുറക്കുന്നത് തിന്നാനും ചളിയടിക്കാനും മാത്രമാണോ..
ചേച്ചി : ബിരിയാണി ഉണ്ടാക്കാടാ…
ജെസ്‌ന : ശെരിക്കും…
ജെസ്‌ന ഇരുന്നിടത്തു നിന്ന് തുള്ളിചാടാൻ തുടങ്ങി
“നിനക്കൊക്കെ ബിരിയാണി ഇത്രക്ക് ഇഷ്ടാണോ…?
അമിത : ഞങ്ങൾക്കല്ല ജോ.. അമ്മുവിന്.. ബിരിയാണിയെന്ന് പറഞ്ഞാ പെണ്ണ് ചാവും
ഞാൻ അമ്മുവിനെ നോക്കി…ആദ്യരാത്രിയിൽ ചെക്കന്റെ മുൻപിലിരിക്കുമ്പോൾ പെണ്ണിന്റെ മുഖത്തു കാണുന്നത് പോലൊരു നാണം അവളുടെ മുഖത്തു കണ്ടു