“നീയെന്നെ തല്ലുമല്ലെടി….ഇത്രയൊക്കെ സഹിച്ചു നിൽക്കാൻ ഞാൻ നിന്റെ അടിമ ആണെന്ന് കരുതിയോടി..?
അവൾക്ക് നേരെ കൈ ചൂണ്ടി പറഞ്ഞു..അതിനൊക്കെ മുൻപേ ചേച്ചി എന്നെ വട്ടം പിടിച്ചിരുന്നു
ചുഴലിക്കാറ്റ് പോലെ പാഞ്ഞുവന്നെന്നെ കെട്ടിപിടിച്ചുകൊണ്ട് ചേച്ചി അലറി കരയാൻ തുടങ്ങി
ഉടുമ്പ് പിടിച്ചതിലും കഷ്ടമായിരുന്നു എന്റെ അവസ്ഥ… എല്ല് ഒടിഞ്ഞു നുറുങ്ങിപോകുമെന്ന് തോന്നി അവളുടെ പിടിത്തം കണ്ട്
എങ്കിലും ദേഷ്യമൊക്കെ കുറഞ്ഞു വരുന്നത് ഞാൻ അറിഞ്ഞു
ചേച്ചിയെ ശ്രദ്ധിച്ചപ്പോ അലറി കരഞ്ഞുകൊണ്ട് എന്തൊക്കെയോ പറയുന്നുണ്ട് പാവം.. അമ്മയോടും അച്ഛനോടും സോറി പറയുന്നതൊക്കെ കേൾക്കാം.. എന്നെ തല്ലിയതിൽ നല്ല വിഷമമുള്ളതായി എനിക്ക് തോന്നി
പിന്നെ എന്തൊക്കെയോ അവൾ പറയുന്നുണ്ടായിരുന്നു..കരച്ചിലിന്റെ ശബ്ദം കാരണം ഒന്നും അത്ര വക്തമായി കേൾക്കുന്നില്ല
ഞാൻ അല്പം കൂടെ ശ്രദ്ധിച്ചു കേൾക്കാൻ ശ്രമിച്ചു
ചേച്ചി : സോറി.. ജോ… ഞാൻ.. ഞാൻ അറിയാതെ ചെയ്തതാ… എനി.. എനിക്ക് ഒന്നും അറിയില്ല ജോ എന്താ ഇങ്ങനെന്ന്… നീ എന്തിനാ അങ്ങനെ… അങ്ങനെയൊക്കെ പറഞ്ഞത്.. നിനക്കറിയോ… എനിക്കെന്ത് ഇഷ്ടാണെന്ന് അറിയോ നിന്നെ…. അതല്ലേ നീ അമ്മുവിനെ… അവളെ പറഞ്ഞപ്പോ അങ്ങനെയൊക്കെ പറഞ്ഞത്…”
“അമ്മുവോ… നീ എന്തൊക്കെയാടി പറയുന്നേ…?
കെട്ടി പിടിച്ചു നിന്ന അവളെ എന്നിൽനിന്നകറ്റി നിർത്തികൊണ്ട് ഞാൻ ചോദിച്ചു
ചേച്ചി : പറ്റില്ല ജോ എനിക്കിനി… പറയണ്ടെന്ന് കരുതിയതാ… ഇനിയും പറഞ്ഞില്ലേ ഞാൻ ചത്തു പോവുമെടാ… എനിക്ക് നീയില്ലാതെ പറ്റില്ലെടാ…സത്യമായിട്ടും…ഒരുപാട് ഇഷ്ടവാ നിന്നെ…നീയില്ലെ ഞാൻ ചത്തു പോവുമെടാ.. ഉറപ്പായും..
“നീയെന്താ പറഞ്ഞെ…. ഇഷ്ടാണെന്നോ…. അതൊന്നും ശരിയാവുകേല..”
വേഗന്ന് ഞാൻ അവളിൽ നിന്ന് വിട്ടുമാറി ബെഡിൽ ഇരുന്നു
ഇവളെന്തൊക്കെയാ വിളിച്ചു പറയുന്നേ.. ദേഷ്യം ആണെന്ന് കരുതി
ഞാൻ എന്റെ ചേച്ചിയെ പോലെയേ കണ്ടിട്ടുള്ളു ഇത്രയും കാലം… പക്ഷെ അവളെന്നെ ഒരനിയനെപോലെ തന്നെ അല്ലേ കാണുന്നത് എന്നെ എനിക്ക് സംശയം തോന്നാൻ തുടങ്ങിട്ട് കൊറച്ചു കാലമായി
എങ്കിലും എന്റെ വെറും സംശയം മാത്രമാവും അതെല്ലാമെന്ന് കരുതി ഞാൻ സമാധാനിച്ചുരുന്നു