ഞാൻ രഘുവേട്ടൻ പറഞ്ഞിട്ട് വിളിക്കുകയാണ്.
അവൾ അതിന് മറുപടി ഒന്നും കൊടുത്തില്ല.
പേടിയുണ്ടോ….. അവൻ പതിയെ ചോദിച്ചു.
മ്മ്…. അവൾ അവൾ പോലും അറിയാതെ പറഞ്ഞു പോയി.
ഞാൻ ആരാണെന്ന് അറിയേണ്ടേ… ഞാൻ അടുക്കള ഭാഗത്തുണ്ട് അങ്ങോട്ട് വാ… എന്നെ കാണുബോൾ എല്ലാ പേടിയും മാറും. അതിനുള്ള ഒരു മരുന്ന് എന്റെ കയ്യിലുണ്ട്. അവൻ പതിഞ്ഞ സ്വരത്തിൽ അവളോട് പറഞ്ഞു.
അതിനുശേഷം അവൻ സ്വകാര്യം പോലെ അവളുടെ ചെവിയിൽ എന്തോ മന്ത്രിച്ചു.
അത് കേട്ടതും അവളുടെ കണ്ണുകൾ വിടർന്നു. അവൾ കേട്ട ആ വാക്കിന്റെ പാർശ്വഫലമെന്നോണം ബെഡിൽ നിന്നും ചാടി എഴുനേറ്റു. അപ്പോഴത്തിനും കാൾ കട്ടായിരുന്നു.
അവൾ ഇരുട്ടിലൂടെ തപ്പി തടഞ്ഞ് അടുക്കളയിലെത്തി. അവൾ പതിയെ അടുക്കള വാതിൽ തുറന്ന് പുറത്തേക്ക് നോക്കി. അവൾ ആ കാഴ്ച കണ്ട് ഞെട്ടി.
സിന്ധുവിന്റെ വീടിനുമുന്നിൽ ഒരു ആൾ രൂപം. അയാൾ ഇങ്ങോട്ട് നോക്കി നിൽക്കുകയാണ്.
ആ രൂപം ഒരു മിനുട്ടിന് അടുത്ത് അവിടെ നിന്നതിനുശേഷം പതിയെ സസിന്ധുവിന്റെ വീടിനുള്ളിലേക്ക് വലിഞ്ഞു.
തുടരും…
Dear. ✒️ jk