ഭാര്യയുടെ കൂട്ടുകാരി [Master] [Reloaded]

Posted by

 

“ദിനേശന്‍ വിളിക്കുമോ എന്നും” കരുതലോടെ ഞാന്‍ ചോദിച്ചു.

 

“എന്നുമുണ്ട് വിളി. ഞാന്‍ എവിടെങ്കിലും പോയോ എന്നറിയാനാ വിളിക്കുന്നത്. ഒരു ദിവസം കഷ്ടകാലത്തിന് ഫോണ്‍ വന്നപ്പോ ഞാന്‍ അയലത്തെ വീട്ടിലാരുന്നു. ആ ചേച്ചീടെ പിറന്നാള്‍ ആയോണ്ട് ചെറിയ സഹായം ചെയ്യാന്‍ പോയതാ. തള്ളയാ ഫോണെടുത്തത്. ഹെന്റമ്മോ എന്താരുന്നു പുകില്‍. ഞാനെന്തിനാ അവിടെ പോയത്, അവരെന്റെ ആരാ തുടങ്ങി അന്നത്തെ ദിവസം അയാള്‍ നശിപ്പിച്ചു. ഇങ്ങനെയുമുണ്ടോ മനോരോഗം”

 

സിന്ധു മനസ്സ് തുറന്നപ്പോള്‍ എന്നിലെ മനോരോഗി ആഹ്ളാദിക്കുന്നത് ഞാനറിഞ്ഞു.

 

“സ്നേഹം കൊണ്ടല്ലേ” മനോരോഗം പുറമേ കാണിക്കാതെ ഞാന്‍ നടിച്ചു.

 

“സ്നേഹം, കിണ്ടി. സംശയരോഗമാ അയാള്‍ക്ക്. കഷ്ടകാലത്തിന് എനിക്കല്‍പ്പം സൌന്ദര്യോം ഉണ്ട്”

 

“കുറച്ചല്ല; അതല്ലേ പ്രശ്നം”

 

“ഓ പിന്നേ; സുഖിപ്പിക്കല്ലേ മോനെ” സിന്ധു ചിരിച്ചു. ഞാന്‍ അവളുടെ സംസാരത്തില്‍ അലിഞ്ഞു ചേരുകയായിരുന്നു; സ്വയം മറന്ന്.

 

“ഉള്ളതാ പറഞ്ഞേ. അവന്റെ സ്ഥാനത്ത് ആരായാലും ഇങ്ങനെ ഒക്കെയേ പെരുമാറൂ. അത് ഞങ്ങള്‍ ആണുങ്ങളുടെ ഒരു സ്വാര്‍ത്ഥതയാ. സ്വന്തം പെണ്ണ് സ്വന്തമായിരിക്കണം എന്ന ചിന്ത; പ്രത്യേകിച്ചും അവള്‍ അതിസുന്ദരി കൂടിയാണെങ്കില്‍ പറയുവേം വേണ്ട”

 

സിന്ധുവിന് അത് നന്നായി ഇഷ്ടമായി എന്നവളുടെ കുപ്പിവളക്കിലുക്കം പോലെയുള്ള ചിരിയില്‍ നിന്നുമെനിക്ക് മനസ്സിലായി. ചിരിക്കിടെ അവളിങ്ങനെ പറഞ്ഞു:

 

“കുന്തം. എന്നിട്ട് ഞങ്ങള്‍ക്ക് അതില്ലല്ലോ. ആരുമെന്നെ ലൈനാക്കാതിരിക്കാന്‍ ഏലസ്സും വാങ്ങി കെട്ടിയിട്ട് പിന്നേം ഓരോരോ സൂക്കേട്”

 

“കഷ്ടകാലത്തിന് ഏലസ്സ് പണി മുടക്കിയാലോ എന്ന് കരുതിയാകും”

 

സിന്ധു ചിരിച്ചു; നിയന്ത്രിക്കാന്‍ സാധിക്കാത്തത് പോലെ. എന്നോടുള്ള സംസാരം അവള്‍ക്ക് വളരെയധികം സന്തോഷം നല്‍കുന്നുണ്ടായിരുന്നു.

 

ഏറെനേരം അവളുമായി അന്ന് ഞാന്‍ സംസാരിച്ചു. സംസാരത്തില്‍ ഏറെയും ഭര്‍ത്താവിന്റെയും അവന്റെ അമ്മയുടെയും പ്രശ്നങ്ങള്‍ തന്നെ ആയിരുന്നു. പൊതുവേ പരദൂഷണം ഇഷ്ടമല്ലാത്ത എനിക്ക് പക്ഷേ സിന്ധുവിന്റെ പരദൂഷണം എത്ര കേട്ടാലും മതിവരില്ലെന്നു തോന്നി. അത്രയ്ക്ക് സുഖമായിരുന്നു അവളുടെ സംസാരം കേട്ടുകൊണ്ടിരിക്കാന്‍.

 

തുടര്‍ന്ന്, അവളോട് സംസാരിക്കാന്‍ ഓരോ നിമിഷത്തിലും ഞാന്‍ കൊതിച്ചു. പക്ഷെ ഞാന്‍ അങ്ങോട്ട്‌ വിളിക്കുന്നത് എന്റെ വില കളയുമെന്ന ചിന്ത മൂലം ആ മോഹത്തെ ഞാന്‍ പ്രയാസപ്പെട്ടു നിയന്ത്രിച്ചു. പക്ഷെ ആ രാത്രിയില്‍ ഞാന്‍ അവളെ വിളിച്ചു. അന്നും ഭാര്യ അവളുടെ വീട്ടിലേക്ക് പോയിരുന്നു; കുട്ടികളെയും കൂട്ടി. അടുത്ത ദിവസം അതിരാവിലെ ഏതോ പൂജയുണ്ടായിരുന്നു. ഞാന്‍ അതിനു ശേഷം ചെന്ന് അവരെ കൂട്ടിക്കോളാമെന്നു പറഞ്ഞ് ഒഴിവായി. രാത്രി സാമാന്യം നല്ലപോലെ മദ്യപിച്ച് അത്താഴം കഴിഞ്ഞു കിടന്ന എനിക്ക് പെട്ടെന്ന് സിന്ധുവിനോട് സംസാരിക്കണമെന്ന് തോന്നി. ഭാര്യയുടെ മൊബൈലില്‍ നിന്നും അവളുടെ മൊബൈല്‍ നമ്പര്‍ ഞാന്‍ അടിച്ചു മാറ്റിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *