ഞാൻ മറുപടി ആയി ഒന്ന് ചിരിച്ചത് മാത്രേ ഒള്ളു.
വെല്യമ്മ : നീ ഒരുപാട് അങ്ങു വളർന്ന പോയല്ലോ.. താടിയും മുടിയും എല്ലാം വളർന്നു … വെല്യ ചെക്കൻ ആയല്ലോ ..നീ എന്നാ വന്നേ..??
ഞാൻ : രണ്ടു മാസം ആയി…
അമ്മായി : എന്നിട്ട് എന്നാടാ നീ ഇങ്ങോട്ട് ഇറങ്ങാഞ്ഞത് ??
അമ്മായി ഒരു പരിഭവത്തിൽ പറഞ്ഞു…
“അവൻ വന്നിട്ട് പിന്നെ ഇവിടെ പഠിക്കാൻ ഉള്ള അഡ്മിഷന്നു വേണ്ടി ഓട്ടം ആരുന്നു ”
ഞാൻ മിണ്ടാൻ മടിക്കുന്ന കണ്ടു അമ്മ ഇടക്ക് കേറി പറഞ്ഞു
ആദ്യം ഉള്ള ചമ്മൽ മാറ്റാൻ ഞാൻ
“എല്ലാരും എന്ത്യേ… എല്ലാർക്കും സുഖം ആണോ..”
വെല്യമ്മ : ഹാ.. എല്ലാരും അകത്തു ഉണ്ട്… കയറി വാ മോനെ..
ആ വലിയ വാതിൽ കിടന്നു ഞാൻ അകത്തോട്ടു കയറി.. പുറകിൽ നിന്നും അമ്മ
” ഡാ നിനക്ക് ഓർമ ഉണ്ടോ ഈ വീടൊക്കെ ”
ഞാൻ : ആം.. വീട് ഓർമ ഉണ്ട് പക്ഷെ ഇവിടെ ഉള്ളവരുടെ ഒന്നും മുഖം ശെരിക്ക് ഓർമ കിട്ടുന്നില്ല..
അമ്മ : സാരമില്ല…കുറച്ചു ദിവസം ഇവിടെ ഉണ്ടല്ലോ… എല്ലാരേം ഒന്ന് പരിചയപ്പെടാൻ നോക്ക് ചെക്കാ..
ഞാനും അച്ഛനും അമ്മയും കൂടെ അമ്മായിടെ കൂടെ നടന്നു.. സ്റ്റൈർ കയറി മുകളിൽ ചെന്നു ആദ്യം കാണുന്ന മുറി അമ്മയും അച്ഛനും കൈക്കൽ ആക്കി… അമ്മായി എന്നെ വിളിച്ചു
” നീ വാ നിനക്ക് ഉള്ള മുറി ഞാൻ കാണിക്കാം ”
ഞാൻ : ഇവിടെ നിങ്ങൾ മാത്രം ഒള്ളോ… ബാക്കി ഉള്ളവരൊക്കെ എവിടെ??
അമ്മയി : ഇപ്പൊ വരും കല്യാണത്തിന്റെ തിരക്കല്ലേ മോനെ… എല്ലാരും അതിന്റെ തിരക്കില… നീ ഒന്ന് ഫ്രഷ് ആയി വാ.. എന്നിട്ട് വെല്ലം കഴിക്കാം..
അമ്മായിക്ക് ഒരു ചിരി സമ്മാനിച്ചു റൂമിലോട്ട് കയറി..
വെല്യ വലുപ്പം ഒന്നും ഇല്ലാത്ത ചെറിയ ഒരു മുറി..ബാത്രൂം ഉണ്ട് ചെറിയ ഒരു ബാൽക്കണി ഉണ്ട്… യാത്രഷീണം കാരണം ഒന്ന് കിടക്കാം എന്ന് വിചാരിച്ചു…പയ്യെ ഉറക്കത്തിലോട്ട് വീണു…