അച്ഛൻ : എന്താടാ നിനക്ക് വന്ന… അവളുടെ കല്യാണത്തിനു നീ വന്നില്ലേ എങ്ങനാ എല്ലാരും ഞങ്ങളോടാ ചോദിക്കുന്നെ.. മര്യാദക്ക് വന്നോ എന്റെ സ്വഭാവം നിനക്ക് അറിയാലോ….
തന്തപ്പടിയോടു എതിർത്തു പറഞ്ഞാൽ ചവിട്ടി പുറത്താക്കും എന്ന് ഉള്ളത്കൊണ്ട് ഞാൻ പോയി റെഡി ആയി വന്നു..
അമ്മ : അപ്പൊ പറയണ്ട ആള് പറഞ്ഞാൽ വരാൻ നിനക്ക് അറിയാം അല്ലെ
ഞാൻ : എന്റെ അമ്മേ ഇത് ഒന്നോ രണ്ടോ ദിവസം വെല്ലം ആണോ …അഞ്ചു ദിവസം ഞാൻ എങ്ങനെ അവിടെ നിക്കും..
അച്ഛൻ : മിണ്ടാതെ ഇറങ്ങി വാ ഇങ്ങോട്ട് … അവിടെ ചുമ്മാ ഇരിക്കേണ്ട… ചെയ്യാൻ കുറെ ജോലികൾ ഉണ്ടാവും അവരെ ഒക്കെ സഹായിക്കാനും ആണ് നിന്നെ കൊണ്ടുപോകുന്ന….
ഞാൻ പോയി കാറിൽ കേറി.. അമ്മ വീട് പുട്ടി വന്നു കാറിൽ കേറി.. അച്ചൻ വണ്ടി എടുത്തു അമ്മവീട്ടിലോട്ട് യാത്ര തിരിച്ചു…
ദൈവമേ എന്റെ അഞ്ചു ദിവസം… ഞാൻ എങ്ങനെ അവിടെ തള്ളി നിക്കും….അവിടെ ഫോണിൽ റേഞ്ച് ഉണ്ടാവാണേ..
അച്ഛന് ആർമിയിൽ ആരുന്നു ജോലി അതുകൊണ്ട് സ്കൂൾ പഠനം എല്ലാം അങ്ങു ഡൽഹിയിൽ ആരുന്നു… അച്ഛൻ പട്ടാളത്തിന്നു പോന്നപ്പോൾ അച്ഛനും അമ്മയും മാത്രം നാട്ടിലോട്ട് പൊന്നു…. ഞാൻ പഠിക്കുവാരുന്നതുകൊണ്ടും എന്റെ ഫ്രണ്ട്‌സ് എല്ലാം അവിടെ ആരുന്നതുകൊണ്ടും ഞാൻ അവിടെ നിന്നു…ഡിഗ്രീ കഴിഞ്ഞു നാട്ടിൽ വന്നിട്ട് രണ്ടു മാസം ആവുന്നു.. ഇനി ഉള്ള പഠനം നാട്ടിൽ മതി എന്നാ വീട്ടുകാരുടെ നിർബന്ധം… ഒറ്റമോൻ അല്ലെ അനുഭവിച്ചു അല്ലെ പറ്റു…..
ഞാൻ ആലോചിച്ച ഇരുന്നപ്പോളേക്കും.. വണ്ടി തറവാടിന് മുന്നിൽ എത്തി… എല്ലാരേം കണ്ടിട്ട് കുറെ ആയി… ആരേം പരിജയം പോലും ഇല്ല… എങ്ങനെ ഇവരോടൊക്കെ മിണ്ടും എന്ന് ഓർത്തു ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി…. ചുറ്റും ഒന്ന് നോക്കി… കല്യാണത്തിന്റെതായ ഒരുക്കങ്ങൾ എല്ലാം ഉണ്ട്. അകത്തുന്നു വെല്യമ്മയും അമ്മായിയും ഓടി വന്നു അമ്മയോട് വർത്താനം പറയുന്നു … അപ്പോൾ ആണ് അവർ എന്നെ കണ്ടത്…
അമ്മായി : എടാ നിനക്ക് ഞങ്ങളെക്കെ ഓർമ്മ ഉണ്ടോ..