പരിണയ സിദ്ധാന്തം 6 [അണലി]

Posted by

” അതായിത് നമ്മൾ കാശിനു പകരം ഒരു സാധനത്തിനു പ്രതിഫലമായി മറ്റൊന്ന് കൊടുക്കുന്നത് ”

 

” എന്ത് സാധനം ”

 

” വേറൊരു രഹസ്യം… ശ്രുതിയെ കുറിച്ച് നീ പറഞ്ഞ നിന്റെ രഹസ്യങ്ങൾ നീ അറിഞ്ഞത് നീമയിൽ നിന്നും ആണ്, അവളുടെ ഫോണിലെ എന്റെ പേര് എല്ലാം പറഞ്ഞു തന്നത് നീമയാണ്. നീയും നീമയും തമ്മിൽ ഇഷ്ടത്തിൽ ആണ്. നിങ്ങൾ ആരോടും പറയാതെ വെച്ച ആ രഹസ്യത്തിൽ നീമ ഇപ്പോൾ ഗർഭിണിയാണ്… നിനക്കു അവളുമായി നാട് വിടാനാണ് പണം വേണ്ടത്… ഞാൻ ഒരു അഭിപ്രയം പറഞ്ഞാൽ നീ അവളെ വിളിച്ചോണ്ട് നിന്റെ വീട്ടിൽ ചെന്നു കാര്യം പറ “😊

 

“ടിം ടിം ടിം…”

 

മറുതലയിൽ ഫോൺ കട്ട്‌ ആയത് ഞാൻ അറിഞ്ഞു..😉

 

ഞാൻ മേഖങ്ങൾക്ക് ഇടയിലൂടെ എന്നെ നോക്കി ചിരിക്കുന്ന സൂര്യനെ കണ്ടു…

 

‘ ഇതാ കാപ്പി ‘ എന്റെ അടുത്തു ഒരു ഗ്ലാസുമായി വന്ന് അവൾ മൊഴിഞ്ഞു..

 

‘ നിനക്കു കാപ്പി വേണ്ടേ..’

 

‘ ഈ നട്ടുച്ചക്കോ…’🤐

 

‘ ഞാൻ അന്ന് നീ പറഞ്ഞത് സഹിക്കാൻ പറ്റാതെ രാത്രി ഇറങ്ങി കരയാൻ പോയത് ഓർമ്മയുണ്ടോ ‘

 

‘ കരയാൻ പോയതാണോ. മ് ഞാൻ ഓർത്തു എന്നോട് പിണങ്ങി പോയതാണെന്ന് ‘ അവൾ അവിടെ നിന്നു കാലുകൊണ്ട് ടൈൽസിൽ പടം വരച്ചു..

 

‘ അന്ന് ഞാൻ രണ്ട് ഡയറി മിൽക്ക് സിൽക്ക് വാങ്ങി റൂമിൽ വെച്ചത് ഓർമ്മയുണ്ടോ ‘ 😂

 

‘ ഇല്ലല്ലോ ‘ അതും പറഞ്ഞു അവിടെ നിന്നും ഓടാൻ നോക്കിയ അവളെ ഞാൻ കൈയിൽ പിടിച്ചു നിർത്തി..

എന്റെ കൈയിൽ ഇരുന്ന കാപ്പി കുറച്ചു നിലത്തു വീണു..

 

എന്റെ കൈ വിടീപ്പിച്ചു അവിടെ കിടന്ന ഒരു തുണി എടുത്തു അവൾ അതു തുടച്ചു…

 

‘ അത് ഞാൻ ഒരെണ്ണം നിനക്കും, ഒരെണ്ണം എനിക്കും വാങ്ങിയതാ… ഞാൻ പോയപ്പോൾ അതു രണ്ടും നീ എടുത്തു കഴിച്ചല്ലോ ‘🤔

Leave a Reply

Your email address will not be published. Required fields are marked *