നീ തന്നെ അവിടെ ക്ലീൻ ചെയ്തു നിന്ന ചേച്ചിയെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു ആളുകളെ കൂട്ടിച്ചു…😕
അന്ന് ബാക്കി എല്ലാവരുടെയും മുഖത്തു വേവലാതിയും, അമ്പരപ്പും ആയിരുന്നെങ്കിൽ നിന്റെ കണ്ണിൽ ചിരി ആയിരുന്നു, രാധാകൃഷ്ണൻ സാറിന്റെ ദുഃഖം കണ്ട് ‘
‘ പക്ഷെ എനിക്കു അവിടെ തെറ്റി, നിനക്കു അവളോട് പ്രേമം ആയി… അവളുടെ ജീവിതം നല്ലതുപോലെ പോവും എന്ന് എനിക്കു മനസ്സിലായി ‘😭
‘ അതുകൊണ്ട് നീ ഞാനുമായി കൂട്ടു അഭിനയിച്ചു ഞങ്ങളെ അകറ്റാൻ നോക്കി….. നിനക്കു അവരോടു വെറുപ്പ് ആയിരുന്നെങ്കിലും രാധാകൃഷ്ണൻ സാർ നിന്നോട് പലപ്പോഴും മിണ്ടാൻ വന്നു, നീ എപ്പോഴും അവരെ കുറ്റപ്പെടുത്തി അകറ്റി നിർത്തി..
അന്ന് സ്റ്റെപ്പിനടുത്തു വെച്ചു അങ്ങനെ ഒരു സംസാരം ആണ് ഞാൻ കണ്ടത്, പക്ഷെ നീ പറഞ്ഞു, സാർ ഞാൻ ഒരു ഫ്രോഡ് ആണെന്നു പറയുവായിരുന്നു എന്ന്..’ 😔
‘ വല്യമ്മയെ നീ കണ്ടു സംസാരിച്ചാൽ നീ ശ്രുതിയുടെ കെട്ടിയോൻ ആണെന്ന് അവർക്കു മനസ്സിലാവും എന്നത് കൊണ്ടു ഞാൻ വല്യമ്മയെ നിന്നെ കാണിക്കാതെ ഇരുന്നു.. ‘
‘ ശ്രുതിയോട് മിണ്ടുവേല്ലാത്ത നീ അവളോട് എന്റെ കാര്യം സംസാരിച്ചു എന്ന് കള്ളം പറഞ്ഞു, അവൾ എന്നെ വെറുക്കുന്നു എന്ന് എന്നെ തെറ്റിൽ ധരിപ്പിച്ചു…
എന്നെയും ശ്രുതിയെയും അകറ്റാൻ നിനക്കു സാധിച്ചു ‘ 😡
‘ ഞാൻ ഒരു കൃഷ്ണഭക്തയാണ്, മാർഗം അല്ലാ ലക്ഷ്യം ആണ് പ്രധാനം എന്ന് ഭഗവാൻ പറഞ്ഞിട്ടില്ലേ ‘
‘ അവസാനം ഞാൻ നിന്റെ കൈയിൽ തന്ന കത്തും നീ വേറാരുടെയോ കൈയിൽ ഏല്പിച്ചു…’😐
‘ ഇല്ലാ…. അതു മാത്രം ഞാൻ ശ്രുതി എന്ന് പേര് കണ്ട ഒരു ബുക്കിൽ ആണ് വെച്ചത്… കാരണം നിനക്കു അറിയാമോ? സ്നേഹം അഭിനയിച്ചു അഭിനയിച്ചു അവസാനം വെറുപ്പ് അഭിനയിക്കാൻ സാധിക്കാത്തത്രയും സ്നേഹം ആയി പോയി ചെക്കാ….’
അവൾ അതു പറയുമ്പോൾ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ടെങ്കിലും മുഖത്തു ഒരു ചിരി വിടർന്നു..😊