പരിണയ സിദ്ധാന്തം 5 [അണലി]

Posted by

ഇത് അഭിനയം ആണെങ്കിൽ അവൾക്കൊരു ഓസ്കാർ കൊടുക്കണം.

 

നീമ അവിടെ നിന്നും പോയി.

 

‘ നീ സംസാരിക്കാൻ പറഞ്ഞില്ലെങ്കിലും ഞാൻ പോയി മിണ്ടിയെനേം ‘

 

‘ ആ ദുഷ്ടൻ എങ്കിലും ഇങ്ങനെ ചെയ്യുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല ‘🥴

 

‘ അത് സാരമില്ല.. ഒന്നും പറ്റിയില്ലല്ലോ ‘

 

‘ വെല്ലോം പറ്റിയിരുന്നെങ്കിലോ ‘

അത് പറയുമ്പോൾ അവളുടെ കണ്ണിലൂടെ ഒരു തുള്ളി കണ്ണുനീര് ഒലിച്ചിറങ്ങി..😭

 

‘ നീ എന്തിനാ കരയുന്നെ ‘

 

‘ ഒന്നുമില്ല.. ‘ അവൾ അതും പറഞ്ഞ് കണ്ണ് തുടച്ചു..

 

‘ കഴിഞ്ഞ ദിവസം വീട്ടിൽ താമസിച്ചു ചെന്നപ്പോൾ അച്ഛൻ വഴക്കു പറഞ്ഞോ?’

 

‘ ഇല്ലാ.. എന്ക്കിൽ ഞാൻ ഇറങ്ങട്ടെ ‘ അവൾ അതും ചോദിച്ച് ഉത്തരതിന് കാത്തു നിൽക്കാതെ ഇറങ്ങി നടന്നു.🚶‍♂️

 

‘ ടാ നിന്റെ പ്ലാൻ വർക്ക്‌ ആയെന്നു തോനുന്നു ‘ അതും പറഞ്ഞുകൊണ്ട് അവൻ എന്റെ അടുത്തേക്ക് വന്നു.

 

ഞാൻ അവനു ഒരു പുഞ്ചിരി കൊടുത്തു..

 

റൂംമിന്റെ ഡോറിൽ വീണ്ടും കൊട്ടു കേട്ടു..

ഞാൻ തുറക്കാൻ പറഞ്ഞപ്പോൾ സാൻ പോയി തുറന്നു.. 😔

 

‘ 200 രൂപ തന്നാൽ ഒരു രഹസ്യം ആരോടും പറയാതിരിക്കാം ‘ അതും പറഞ്ഞു ജോഷുവ അകത്തേക്ക് വന്നു..

 

‘ എന്ത് രഹസ്യം ‘🤐

 

‘ നിന്നെ വിനോദ് തള്ളി ഇട്ടതല്ല നീ തന്നെ ലേക്കിൽ ചാടിയത് ആണെന്ന് ‘

 

‘ വീണപ്പോൾ എന്റെ പേഴ്സ് നനഞ്ഞു പോയി, ഞാൻ നിനക്കു കോളേജിൽ ചെല്ലുമ്പോൾ ക്യാഷ് തരാം ‘

 

‘ വീണപ്പോളോ?’🙄

 

‘ ചാടിയപ്പോൾ ‘

 

‘ നനഞ്ഞ നോട്ട് ഞാൻ ഒണക്കി എടുത്തോളാം ‘

 

‘ ടാ സാനെ എന്റെ പേഴ്സിൽ നിന്ന് ഒരു 200 എടുത്ത് ഇവന് കൊടുക്ക്‌ ‘💲

 

Leave a Reply

Your email address will not be published. Required fields are marked *