പരിണയ സിദ്ധാന്തം 5 [അണലി]

Posted by

 

അവളുടെ മറുപടി ഒന്നും വന്നില്ല അതു പറഞ്ഞപ്പോൾ…. 😊

 

ഞങ്ങളുടെ അടുത്ത ഡെസ്റ്റിനേഷൻ മധുര മീനാക്ഷി അമ്പലം ആയിരിന്നു..

അവിടെ എത്തിയപ്പോൾ നല്ല തിരക്ക് ഉണ്ടായിരുന്നു..

 

വണ്ടി കുറേ ദൂരെ പാർക്ക്‌ ചെയ്തു നടനാണ് അവിടെ ചെന്നത്.. എന്റെ കാലുകൾ എന്നെ പ്രാകുന്നുണ്ടായിരുന്നു..

 

ഞാനും ശ്രുതിയും ഒരുമിച്ചാണ് അമ്പലത്തിനു മുന്നിൽ എത്തിയത്..😁

 

‘ തമ്പി പാന്റ് പൊട്ടു ഉള്ള പോക മൂടിയാത് ‘ അവിടെ നിന്ന ഒരു അണ്ണൻ പറഞ്ഞു..

 

‘ മുണ്ട് ഉടുത്താലേ അകത്തു കേറാൻ പറ്റത്തൊള്ളൂ ‘ ശ്രുതി എന്നെ നോക്കി പറഞ്ഞു..

 

‘ ഇനി ഇപ്പോൾ മുണ്ട് എവിടുന്നു കിട്ടും ‘ ഞാൻ അവളോട്‌ ചോദിച്ചു..

 

‘ ആ കടയിൽ പോയി വാങ്ങാം ‘ അവൾ അതും പറഞ്ഞ് ഒരു കടയെ ലക്ഷ്യമാക്കി നടന്നു..🤔

 

‘ അണ്ണാ.. ഒരു ദോത്തി കൊട് ‘ ഞാൻ കടക്കാരനാട് പറഞ്ഞു..

 

‘ ഡായ് സെൽവ, ഇവങ്കളെ കൂട്ടി പോയി ദോത്തി കാട്ട് ഡെയ്..’ അയാൾ വിളിച്ചു കുവിയപ്പോൾ ഒരു പയ്യൻ വന്ന് ഞങ്ങളെ കൂട്ടി മുണ്ടുകൾ ഇരിക്കുന്ന സ്ഥലത്ത് കൊണ്ടുപോയി..

 

അവിടെ നിന്നും എന്റെ ഷർട്ടിനു ചേരുന്ന കരയുള്ള ഒരു മുണ്ട് അവളു തന്നെ സെലക്ട്‌ ചെയ്തു തന്നു..

 

ഞാൻ അത് പാന്റിന്റെ മുകളിലൂടെ തന്നെ ഉടുത്തു..

തിരിച്ചു ഞങ്ങൾ അമ്പലത്തിൽ എത്തിയപ്പോൾ ഏറെ കുറേ എല്ലാ ആണ്പിള്ളേരും പാന്റ്സ് ഇട്ടു വെളിയിൽ നിൽപ്പുണ്ട്..

ഫോണുകൾ അവിടെ നിന്ന അനന്ദുവിനെ എല്ലാവരും ഏല്പിച്ചിട്ടാണ് അകത്തു കേറിയത്‌.

ഞങ്ങൾ അകത്തോട്ടു നടന്നപ്പോൾ ക്ലാസ്സിലെ എല്ലാവരും അതു നോക്കി നിൽക്കുന്നു..

ക്ലാസ്സിൽ ഉള്ളവർ മാത്രമല്ല നാട്ടുകാരും അവളുടെ സൗന്ദര്യം നോക്കി നിൽക്കുന്നത് എന്നിൽ കോപമാണോ, അഭിമാനമാണോ ഉണർത്തിയതെന്നു എനിക്ക് മനസിലായില്ല..

 

‘ എന്ന സോനാലും അഴകെന്നാ കേരളാ പോണങ്ക താണ്ട ‘ ഏതോ ഒരു മലരൻ പറയുന്നത് എന്റെ കാതിൽ വീണു..🙄

Leave a Reply

Your email address will not be published. Required fields are marked *