പഴ്സും ആയി ലിൻഡ അകത്തേക്ക് കയറി വെറുതെ ഒന്ന് തുറന്ന് നോക്കി.അകത്ത് രണ്ട് അഞ്ഞൂറിൻ്റെ നോട്ടുകളും പിന്നെ കുറച്ച് ചില്ലറയും. ഫ്രണ്ട് പോക്കറ്റിൽ മനുവിൻ്റെ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ.ലിൻഡ പഴ്സ് മടക്കി തൻ്റെ റൂമിലേക്ക് നടന്നു.ഡ്രസ്സിംഗ് ടേബിളിൽ പഴ്സ് വെച്ച ശേഷം കുളിക്കാൻ ആയി കയറി.
പുറത്താരോ സംസാരിക്കുന്ന ശബ്ദം കേട്ടാണ് കുളിയും കഴിഞ്ഞ് ബാത്ത് റൂമിൽ നിന്ന് ലിൻഡ ഇറങ്ങിവന്നത്.ലിവിംഗ് റൂമിൽ നിന്നുമാണ് ശബ്ദം.എബി ആണ് സംസാരിക്കുന്നത്.കൂടെ ആരോ ഉണ്ട്.ലിൻഡ വീട്ടിൽ സാധാരണ ഇടാറുള്ള ഒരു ചുരിദാറും ഇട്ട് റൂമിന് പുറത്തിറങ്ങി. എബി എന്തോ പറഞ്ഞതിന് മറുപടി ആയി മറ്റേയാൾ ഉറക്കെ ചിരിക്കുന്ന ശബ്ദം കേട്ടപ്പോൾ ലിൻഡക്ക് ആളെ പിടികിട്ടി.തൻ്റെ ഭർത്താവ് തോമസ് ആണ് അത്.
“ഹ താൻ കുളി ആയിരുന്നോ ഈ നേരത്ത്”തോമസ് ലിൻഡ വരുന്ന കണ്ട് ചിരിച്ചുകൊണ്ട് ചോദിച്ചു.
“മമ്മിയുടെ ടൈംടേബിൾ ഒക്കെ ഇപ്പൊ മാറി ഡാഡി”എബി ആണ് മറുപടി കൊടുത്തത്.
“തോമാച്ചൻ ഇതെപ്പോഴാ വന്നത്?”തലയിൽ ബൺ രൂപത്തിൽ ടവൽ ചുരുട്ടി വെച്ചുകൊണ്ട് ലിൻഡ കാര്യം തിരക്കി.
“ഓ കുറച്ചായില്ലേ ഇങ്ങോട്ടേക്കു ഒക്കെ ഇറങ്ങിയിട്ട്.ഇപ്പഴാ തിരക്ക് ഇത്തിരി കുറഞ്ഞത്.ഞാൻ ഇവനെ എൻട്രൻസ് ക്ലാസ്സിൽ നിന്ന് കൂട്ടി ഇങ് പോന്നു”
“നിങ്ങള് രണ്ടാളും എന്തേലും കഴിച്ചിരുന്നോ?ഞാൻ ചായ എടുക്കാം” ലിൻഡ അടുക്കളയിലേക്ക് ആയി നീങ്ങിയതും തോമസ് ചാടി എണീറ്റു.
“ഞങ്ങൾ കഴിച്ചിട്ട് ആണ് ലിൻഡ വന്നത്.ഞാൻ പോയി ഒന്ന് ഫ്രഷ് ആവട്ടെ”തോമസ് അതും പറഞ്ഞ് നടന്നു. എബി യും എണീറ്റ് തൻ്റെ റൂമിലേക്ക് നടന്നു.
ലിൻഡയുടെ ബെഡ് റൂമിനു തൊട്ട് എതിർ ആയി മറ്റൊരു ബെഡ് റൂം കൂടി ഉണ്ട്. കമ്പനി സംബന്ധമായ ഒരുപാട് ഡോക്യുമെന്സും മറ്റും ഉള്ളതിനാൽ തോമസ് ഇല്ലാത്തപ്പോൾ ആ റൂം പൂട്ടി ആണ് പോകുന്നത്.വീട്ടിൽ ഉള്ളപ്പോൾ കിടപ്പും അവിടെ തന്നെ.
അടുക്കളയിൽ എത്തിയ ലിൻഡ തനിക്ക് മാത്രമായി ഒരു ചായ ഇട്ടു. അവർ രണ്ടും പുറത്ത് നിന്ന് ചായ കുടിച്ചത് തൻ്റെ ഭാഗ്യം.അല്ലേൽ എന്ത് ആകുവായിരുന്നു.മനുവും ആയി പൂളിൽ വെച്ച് നടന്നതെല്ലാം കണ്ടേനെ.ഓർക്കാൻ കൂടി വയ്യ.ദൈവം കാത്തു.ലിൻഡ ഓരോന്നും മനസ്സിൽ പറഞ്ഞു.