വശീകരണ മന്ത്രം 15 [ചാണക്യൻ]

Posted by

ശിഷ്യൻ അത്ഭുതത്തോടെ ചോദിച്ചു.

അതേ ശിഷ്യാ….. പക്ഷെ ജന്മം കൊണ്ടു മാത്രമേ അവർ ഒന്നായിരുന്നുള്ളു….. വളർന്നതും പ്രായപൂർത്തിയായതുമൊക്കെ പരസ്പരം കാണാതെ അറിയാതെ മറ്റു കുടുംബങ്ങളിൽ ആയിരുന്നു

അതെന്താ കാരണം സ്വാമിനി

കല്യാണിയുടെ അമ്മയിൽ നിന്നും തിരുവമ്പാടിക്കാർ അപഹാരിച്ചതാണു മുത്തുമണിയെ…… അങ്ങനാണ് അവൾ തിരുവമ്പാടി മനയുടെ സന്തതിയായത്

എന്തൊക്കെയാണോ ഇവിടെ നടക്കുന്നത്….. കേട്ടിട്ട് തല പെരുക്കുന്നു

അപ്പൊ ജന്മം കൊണ്ടു കല്യാണിയും മുത്തുമണിയും ഒന്നായിരുന്നതിനാൽ അഥർവ്വനിൽ നിന്നും കല്യാണിക്ക് ലഭിച്ച വരപ്രസാദം അവർ ഇരുവർക്കും ഒരുപോലെ വന്നു ഭവിച്ചു.

അതൊക്കെ പോട്ടെ എന്റെ ശിഷ്യന്റെ സംശയങ്ങൾ മാറിയോ?

ഇല്ല….. ഒരു സംശയം കൂടി ബാക്കിയുണ്ട്

എന്താണത്?

നിറ പുഞ്ചിരിയോടെ മായാമോഹിനി ചോദിച്ചു.

അങ്ങനെയെങ്കിൽ അഥർവ്വൻ പുനർജനിച്ചുവെന്ന് അമാലിക തിരിച്ചറിഞ്ഞത് എങ്ങനെയാണ് ?

ശിഷ്യന്റെ സംശയം കേട്ടതും പിണച്ചു വച്ച കൈകൾ അഴിച്ചു മാറ്റി അവർ നദീ തീരത്തേക്ക് വീണ്ടും കണ്ണു നട്ടു.

അനന്തുവിന് വശീകരണ മന്ത്രം കിട്ടിയപ്പോൾ

വശീകരണം ലഭിച്ചെന്ന് അമാലിക മനസിലാക്കിയത എങ്ങനെ ?

ശിഷ്യന് വീണ്ടും സംശയം

ശിഷ്യാ…… അനന്തുവിന് കിട്ടിയ വശീകരണ മന്ത്രം അടങ്ങിയ ട്രങ്ക് പെട്ടി മാറ്റാരുടെയുമല്ല…… അത്‌ അഥർവ്വന്റെ തന്നെയാണ്….. ആ പെട്ടിയിൽ കോറിയിട്ട പക്ഷിയുടെ ചിറകിലേറി വരുന്ന നഗ്നനായ യോദ്ധാവ് മാറ്റാരുമല്ല അത്‌ അഥർവ്വനാണ്…… അഥർവ്വന്റെ അതായത് അനന്തുവിന്റെ രക്തം വീണപ്പോൾ ആ രക്തം സഞ്ചരിച്ചത് ഒരു പുഷ്പത്തിന്റെ ആകൃതിയിൽ ആയിരുന്നു……. ആ പുഷ്പം മറ്റൊന്നുമല്ല അത്‌ തന്നെയാണ് കുലശേഖരൻ അന്വേഷിക്കുന്ന കാമപൂവ്

സ്വാമിനി ചിരിയോടെ പറഞ്ഞു.

ആ പെട്ടി ഒന്ന് കാണാൻ സാധിക്കുമോ സ്വാമിനി?

എന്താണ് ശിഷ്യന് വശ്യ മന്ത്ര പ്രയോഗം നടത്താൻ താല്പര്യമുണ്ടോ?

മായാമോഹിനി കള്ള ചിരിയോടെ ചോദിച്ചു.

അയ്യോ ഒരിക്കലുമില്ല സ്വാമിനി….. എങ്കിലും അഥർവ്വനെ കാണാൻ ഒരാഗ്രഹം

അത്രേയുള്ളോ? ശിഷ്യൻ വിഷമിക്കാതെ ആ ട്രങ്ക് പെട്ടി നിസാരമായ ഒന്നല്ല….. അതിൽ ഒരുപാട് നിഗൂഢതകളും രഹസ്യങ്ങളും ഒളിഞ്ഞിരിപ്പുണ്ട്…… അതിനു വേണ്ടി അനന്തു ഒരിക്കൽ എന്നെ തേടി വരും….. ഈ മായാ മോഹിനിയുടെ സന്നിധിയിൽ

മായാ മോഹിനിയുടെ പൊട്ടിച്ചിരി അത്രയ്ക്കും തീവ്രതയേറിയതായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *