വശീകരണ മന്ത്രം 15 [ചാണക്യൻ]

Posted by

മറു പകുതി ഏതോ ഒരു ലോകത്തുണ്ട്…… നമ്മുടെ കയ്യെത്താത്ത അത്രയും ദൂരെ……. ദുരാത്മാവിന്റെ ഗുണഗണങ്ങളോടെ…… ആ ആർദ്ധ കായ ആത്മാവിനു കൂടി ഉണ്ടായിരുന്ന സാത്വിക ഗുണത്തിന് അപക്ഷയം സംഭവിച്ചിരിക്കുന്നു…….. അത്‌ ഇപ്പൊ ദുരാഗ്രഹിയായ ഒരു ആത്മാവ് ആയി മാറിയിരിക്കുന്നു

എന്തൊക്കെയാണോ ഞാൻ ഈ കേൾക്കുന്നത്….. ഇതൊക്കെ സംഭവ്യമാണോ സ്വാമിനി? വിശ്വസിക്കാനെ കഴിയുന്നില്ല

വിശ്വസിക്കണം ശിഷ്യാ

ഹ്മ്മ്….. എനിക്ക് മറ്റൊരു സംശയം കൂടിയുണ്ട്.

ഉണർത്തിച്ചാലും

അനന്തു അഥർവ്വനാണെങ്കിൽ എന്തുകൊണ് ദേവന്റെ മുഖസാദൃശ്യം കിട്ടി? അഥർവ്വന്റെ മുഖം എന്തുകൊണ്ട് കിട്ടിയില്ല.

ശിഷ്യന്റെ ബുദ്ധി കൂര്മതയിൽ സ്വാമിനിക്ക് അഭിമാനം തോന്നി

അതിനൊരു കാരണമുണ്ട് ശിഷ്യാ

എന്താണത്?

അഥർവ്വന്റെ ആത്മാവിനെ മാത്രം ഉൾക്കൊണ്ടാണ് അനന്തു പുനർജനിച്ചിരുന്നതെങ്കിൽ അനന്തുവിന്റെയുള്ളിലെ അഥർവ്വനെ ദുർ മന്ത്രവാദിനി അമാലിക നിഷ്പ്രയാസം കണ്ടെത്തിയേനെ…… അഥർവ്വന്റെ പുനർജന്മത്തിൽ അമാലികയുടെ കണ്ണിൽ പൊടിയാടാനാണ് അഥർവ്വൻ അനന്തുവിനെ മാതാവ് വയറിൽ ചുമക്കുന്ന നേരം തൊട്ടേ തയാറായിരുന്നത്……. പ്രസവത്തോടെ അനന്തുവിന്റെ പോക്കിൽ കൊടി മുറിച്ചു മാറ്റപ്പെട്ട നിമിഷം അമ്മയുമായുള്ള ബന്ധം നഷ്ട്ടപ്പെട്ട അനന്തുവിലേക്ക് അഥർവ്വൻ കുടി കൊണ്ടത്….. ഒപ്പം ദേവന്റെ ആത്മാവിനെയും

എന്നിട്ട്?

ശിഷ്യൻ ആവേശത്തോടെ ബാക്കിയറിയുവാനായി ചോദിച്ചു.

ദേവന്റെ ആത്മാവിനെ കൂടി സന്നിവേശിപ്പിച്ച ശേഷം അഥർവ്വൻ ആരോരുമറിയാതെ അനന്തുവിൽ കുടി കൊണ്ടു……. എല്ലാവരിൽ നിന്നുമുള്ള ഒരു മറ മാത്രമായിരുന്നു അഥർവ്വന് ദേവന്റെ ആത്മാവ്

അതുകൊണ്ട് ദേവന് എന്തു ഗുണം ഉണ്ടായി?

സ്വാഭാവികമായും ഉണ്ടായ സംശയം ശിഷ്യൻ അറിയാതെ ചോദിച്ചു പോയി.

ഗുണം ഉണ്ട്……. അനന്തുവിന്റെ ജനനത്തോടൊപ്പം ദേവന്റെ മുഖം ആണ് അഥർവ്വൻ നൽകിയത്…… മാത്രമല്ല അനന്തുവിന്റെ ഉടലിലേക്ക് പ്രവേശിക്കുന്നതിന് മുന്നേ അഥർവ്വൻ ചില അനുഗ്രഹങ്ങൾ ദേവന് നൽകിയിരുന്നു

എന്തൊക്കെയാണത്?

പ്രതികാരം തീർക്കുവാനും നഷ്ട്ടപ്പെട്ടു പോയ പ്രണയിനിയുമായി വീണ്ടും കൂടി ചേരാനും

അഥർവ്വന്റെ അനുഗ്രഹം കിട്ടിയതുകൊണ്ടാണോ കല്യാണി പുനർജനിച്ചത് സ്വാമിനി?

അതേ ശിഷ്യ?

അപ്പൊ മുത്തുമണി എന്ന പെൺകുട്ടി എങ്ങനെ പുനർജനിച്ചു.

അതിനു ഒരു കാരണമുണ്ട് ശിഷ്യാ……. അരുണിമയുടെയും ദക്ഷിണയുടെയും പൂർവ ജന്മമായ കല്യാണിയും മുത്തുമണിയും ആ ജന്മത്തിൽ പിറവികൊണ്ട ഇരട്ട സഹോദരങ്ങളാണ്

ഇരട്ട സഹോദരങ്ങളോ?

Leave a Reply

Your email address will not be published. Required fields are marked *