ടീച്ചറെ…. ഞാൻ……..
ഒന്നുടെ ആലോചിച്ചിട്ടു പോരെ……. ചങ്കു പറിഞ്ഞു ആണേലും തുളസി പറഞ്ഞു ഒപ്പിച്ചു
എന്താ നീ വിളിച്ചേ… ടീച്ചറെന്നോ….
അല്ല… അതു….. തുളസി ഒന്ന് പരുങ്ങി..
അമ്മ എന്ന് വിളിച്ചോണം ഇനി മുതൽ….
അതു കേട്ട് തുളസിയുടെ കണ്ണു വിടർന്നു, ആ കുവള മിഴികൾ നിറഞ്ഞു ഒഴുകി സന്തോഷം കൊണ്ട്..
എന്റെ മോള് ഒന്ന് വിളിച്ചേ ഒന്ന് കേൾക്കട്ടെ..
അമ്മേ……………
കല്യാണി.. തുളസിയെ മാറോടു അണച്ചു ആ മുടിയിൽ തലോടി….
അവൻ ഒരു പാവം ആണ്, മോള് കണ്ണനെ പൊന്നു പോലെ നോക്കും എന്ന് എനിക്ക് അറിയാം എന്നാലും അവനെ കൈവിട്ടു കളയല്ലേ എന്റെ കുട്ടിയെ….
അവൾ കല്യാണിയിൽ നിന്നും മാറി കല്യാണി അമ്മയുടെ നെറ്റിയിൽ ഒരു ഉമ്മ നൽകി.. അതിൽ ഉണ്ടായിരുന്നു കല്യാണിക്കു ഉള്ള മറുപടി….
മോളെ സമയം ഒരുപാട് ആയി നമുക്ക് പോകാം…
ആ പോകാം അമ്മേ…..
പിന്നെ മോളെ… കാര്യം ഞാൻ സമ്മതിച്ചു എന്ന് കരുതി അവനു ഒത്തിരി സാതന്ത്ര്യം കൊടുക്കണ്ട കേട്ടോ….
തുളസി ഒന്ന് ചിരിച്ചു…… അവൾക്കു മനസിലായി എന്താ അമ്മ ഉദേശിച്ചത് എന്ന്…
അവിടുന്ന് അവർ ഇറങ്ങി വൈകാതെ വീട്ടിൽ എത്തി.
അമ്മ തുളസിയോട് എന്താണ് സംസാരിച്ചതു എന്ന് അറിയാൻ തിടുക്കത്തോടെ ഓടി വന്നത് ആയിരുന്നു കൃഷ്ണ…
അവൻ തുളസിയുടെ അമ്മയോട് സംസാരിച്ചു തുളസിയുടെ റൂമിൽ ചെന്നു…… ബാത്‌റൂമിൽ ആയിരുന്നു അവൾ അപ്പോൾ… ഒരു മുളിപ്പാട്ടു കേൾക്കാം…..
അവൻ അവളെ കാത്തു ബെഡിൽ ഇരുന്നു..
കുളി കഴിഞ്ഞു വെളിയിൽ ഇറങ്ങിയ തുളസി കാണുന്നത് തന്നെ നോക്കി ഇരിക്കുന്ന കൃഷ്ണയെ ആണ്… അവരുടെ കണ്ണുകൾ ഉടക്കി…
ശബ്ദം കേട്ടു തല ഉയർത്തിയ കൃഷ്ണ കണ്ടത് കുളിച്ചു ഇറങ്ങി വരുന്ന തുളസിയെ ആണ്…
മുടി ടവ്വൽ കൊണ്ട് കെട്ടിവെച്ചിരിക്കുകയാണ്…. കഴുത്തിലും, മുഖത്തും ചെറിയ രീതിയിൽ വെള്ളത്തുള്ളികൾ ഉണ്ട്. ഫുൾ സ്ലീവ് പിങ്ക് ലെർഡി ഷർട്ടും, മുട്ടിനു താഴെ നിക്കുന്ന ലൈറ്റ് ബ്ലൂ സ്കെർട്ടും ആണ് വേഷം… കാലിൽ പിണഞ്ഞു കിടക്കുന്ന സ്വർണ പാദസരം. ഇടതുകയ്യിൽ സ്വർണ്ണ വള. കഴുത്തിൽ വെള്ളതുള്ളികൾ പറ്റി സ്വർണ ചെയിൻ. കാതിൽ ഒരു ജിമിക്കികമ്മൽ, അവളുടെ അഴകിനു മിഴിവേകാൻ വൈറ്റ് സ്റ്റോൺ ഉള്ള മുക്കിത്തി….. ഒരു സുന്ദരി ആണ് അവൾ ആരും നോക്കി നിൽക്കുന്ന സൗവുന്ദര്യം……