മോള് ഞാൻ പറഞ്ഞത് കെട്ടില്ലേ തുളസിയെ തട്ടി വിളിച്ചു കല്യാണി അമ്മ ചോദിച്ചു…. നോക്കിയെ ഇതാ എന്റെ മോള്…
അപ്പോൾ ആണ് തുളസി ഞെട്ടി ആ ഫോണിലേക്ക് നോക്കിയത്…………
അവളുടെ കണ്ണ് മിഴിഞ്ഞു….. കണ്ണുനീര് ഒരു ജലപ്രഭാവം പോലെ ഒഴുകി……. തന്റെ മുന്നിൽ കണ്ട കാഴ്ച അവൾക്കു വിശ്വാസിക്കാൻ ആയില്ല. അവൾ കല്യാണി ടീച്ചറെ നോക്കി വല്ലാത്ത ഒരു ആരാധനയോടെ…..
മോൾക്ക് ഇഷ്ടം ആയോ… അറിയുമോ അളിനെ… എന്റെ കണ്ണന് ഇഷ്ടായി……
ഒരു പൊട്ടി കരച്ചിലോടെ കല്യാണി ടീച്ചറുടെ കാലിൽ വീണു തുളസി… കാലിൽ ചുറ്റി പിടിച്ചു പൊട്ടികരഞ്ഞു അവൾ… ആ ഫോണിൽ കണ്ടത് തന്റെ പടം ആണ് എന്ന് മനസിലായതോടെ ഇത്രയും നേരം അടക്കിപിടിച്ച വിഷമം മൊത്തം അവളുടെ കണ്ണിലുടെ ഒഴുകി വന്നു.അലറി കരഞ്ഞു അവൾ…
എന്നോട് ക്ഷെമിക്കണം ടീച്ചറെ ഞാൻ ഒത്തിരി ഒഴിവാക്കി വിട്ടതാ കണ്ണനെ… ഒത്തിരി ഉപദേശിച്ചു… വഴക്കു പറഞ്ഞു….. പക്ഷേ പറ്റിയില്ല…. ഇഷ്ടം ആയിരുന്നു എന്റെ ജീവൻ ആയിരുന്നു… എന്നിട്ടും ഒഴിവാക്കാൻ നോക്കി പക്ഷേ അവൻ എന്നേ തൊപ്പിച്ചു കളഞ്ഞു….. എന്നിട്ടും ഞാൻ പറഞ്ഞു നോക്കി, ഈ പാഴ് ജന്മത്തിനെ എന്തിനാ ചുമക്കുന്നതു എന്റെ കണ്ണന് നല്ല ഒരു ജീവിതം കിട്ടും എന്ന്…….
പക്ഷേ നിന്നെ കിട്ടില്ലല്ലോ മോളെ…. തുളസിയെ എണിപ്പിച്ചു നിർത്തി അവളുടെ നെറ്റിയിൽ ഉമ്മ നൽകി കെട്ടിപിടിച്ചു കരഞ്ഞു കല്യാണിയും..
കുറച്ചു നേരം അങ്ങനെ നിന്ന് അവളെ അടർത്തി മാറ്റി ആ മുഖത്തു നോക്കി നിന്നു കല്യാണി..
സുന്ദരിയാണ് എന്റെ കുട്ടി, കണ്ണന്റെ ഭാഗ്യം ആണ് മോള്…. അവനെ ഒരു പുനർജ്ജന്മം നൽകി ഞങ്ങൾക്കു തിരിച്ചു തന്ന മോളെ അല്ലാതെ ആരെ ഞാൻ അവനെ ഏൽപ്പിക്കും…. പിന്നെ പ്രായം കുടി വന്നാൽ 4 വയസു വെത്യാസം അതു ഒന്നും ഒരു കുഴപ്പം അല്ല……. പിന്നെ രണ്ടാം കെട്ടു മോൾടെ കാര്യം ഒക്കെ ആതിര പറഞ്ഞു എനിക്ക് അറിയാം…ബെന്ധുക്കൾ കുറ്റം പറയുമായിരിക്കും… അതു എനിക്കും മാധവേട്ടെനും വിഷയം അല്ല, ഈ പറയുന്ന ആരും ഉണ്ടായില്ല എന്റെ കണ്ണന് ഒരു വിഷമം വന്നപ്പോൾ….