പ്രണയമന്താരം 14
Pranayamantharam Part 14 | Author : Pranayathinte Rajakumaran | Previous Part
ആ വാക്കുകൾ അവളെ വല്ലാതെ തളർത്തി….. അവൾ കല്യാണി ടീച്ചറിൽ നിന്നും ശ്രെദ്ദമാറ്റി, അത്രയ്ക്ക് മോശം ആയിരുന്നു അവളുടെ അവസ്ഥ. ഈ ഭൂമി ഇപ്പോൾ നിശ്ചലം ആയിരുന്നങ്കിൽ എന്നുവരെ അവൾ ആഗ്രഹിച്ചു. താൻ എത്രത്തോളം കൃഷ്ണയെ സ്നേഹിക്കുന്നു അല്ലെങ്കിൽ അവൻ ഇല്ലാതെ ഒരു ജീവിതം ഇല്ല, അവൻ അവൾക്കു ആരെക്കെയോ ആയിരുന്നു…….. അല്ല ആണ് അവളുടെ ജീവൻ ആണ്…..
തുളസിയിലെ ഈ മാറ്റങ്ങൾ കല്യാണി ശ്രെദ്ധിക്കുന്നുണ്ടായിരുന്നു.. അവളുട മുഖം കണ്ട് കല്യാണിക്കും എന്തോ പോലെ ആയി… തന്റെ മകൻ അവളുടെ കയ്യിൽ സുരക്ഷിതനാണ് എന്ന് മനസിലായി…. അവൾക്കു ജീവൻ ആണ് കൃഷ്ണ..
എന്താ മോള് ഒന്നും മിണ്ടാതെ നിക്കുന്നെ… ഞാൻ ചോദിച്ചതു കെട്ടില്ലേ.. മുഖം വല്ലാതെ ആയല്ലോ എന്തു പറ്റി….
ഞാ….. ഞാൻ എന്തു പറയാൻ ആണ്… അവളുടെ സ്വരം ഇറി…. കണ്ണ് നിറഞ്ഞു തുളുമ്പി.. അതു നിയന്ത്രിക്കാൻ കഴിഞ്ഞില്ല…
ഹാ അവന്റെ ഇഷ്ടങ്ങൾ ഒക്കെ മോൾക്ക് അല്ലെ അറിയൂ…. അങ്ങനെ ആണല്ലോ കണ്ണൻ പറഞ്ഞത്… ഒരു ചിരിയോടെ കല്യാണി ടീച്ചർ ചോദിച്ചു..
അതു….
ഒരു വല്ലാത്ത ഭാവത്തോടെ തുളസി നോക്കി…..
ഞങ്ങൾക്കു ആ കുട്ടിയെ ഇഷ്ട അവന്റ മുറപ്പെണ് അല്ലെ.. സുന്ദരി ആണ്, ഇപ്പോൾ ഒറപ്പിച്ചു വെച്ച് അവളുടെ ഡിഗ്രി കഴിഞ്ഞു നടത്താൻ ആണ് പ്ലാൻ……. അപ്പോളെക്കും കണ്ണൻ തേർഡ് ഇയർ ആകും…
ഇതൊക്കെ ഒരു ശില പോലെ കേട്ടു നിന്നത് അല്ലാതെ തുളസിക്കു മറുപടി ഇല്ലായിരുന്നു…
മോൾക്ക് എന്റെ മരുമോൾടെ ഫോട്ടോ കാണണ്ടെ…. ഇങ്ങു ബാ…നോക്കു…..
തുളസി തന്റെ വിഷമം കടിച്ചു പിടിച്ചു നിന്നു…. ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ… ഒന്ന് ഉറക്കെ കരയാൻ പോലും പറ്റുന്നില്ല… അവൾ പാതിമരിച്ചതു പോലെ നിന്നു..