എനിക്ക് അങ്ങനെ ഒന്നും നിന്നെ നോക്കാൻ കഴിയില്ല., വീട്ടുകാരും, കൂട്ടുകാരും, നാട്ടുകാരും, ഒക്കെ പറയും പോലെ
ഞാൻ ഒരു പൊട്ടൻ ആണ്. വെറും മൊണ്ണ, ഒന്നിനും കൊള്ളാത്തവൻ.
എന്നൊക്ക ഞാൻ പറഞ്ഞു എങ്കിലും
ഹസ്ന അതൊന്നും വക വെക്കുന്നില്ലായിരുന്നു.
ഇതൊക്കെ പറയുമ്പോൾ എന്റെ കണ്ണ് നിറഞ്ഞ് ഒഴുകുകയായിരുന്നു.
എന്റെ നിഷ്കളങ്കതയും, hard working ഉം ഓക്കെ കണ്ട് ഒരുപാട് ഇഷ്ട്ടം ആയത് ആണ്.
ഞാൻ ഒരു പാവം ആണ്.
എന്റെ expetations ൽ ഉണ്ടായിരുന്ന ഒരാൾ ആയിരുന്നു എന്നൊക്കെ പറഞ്ഞു ഒരു വിധത്തിലും ഹസ്ന വിട്ടില്ല.
എന്റെ മനസ്സിലും ഇഷ്ട്ടം ഉള്ളത് കൊണ്ടല്ലേ കണ്ണ് നിറയുന്നത് എന്നൊക്കെ അവൾ കുറെ ഡയലോഗ് അടിച്ചു.
ഇന്ന് സമയം എടുത്തോ ഇക്കാ…
നാളെ പറഞ്ഞാൽ മതി.
ഇതാണ് എന്റെ നമ്പർ എന്ന് പറഞ് അവൾ നമ്പർ തന്ന് പോയി.
പിന്നീട് അങ്ങോട്ട് കുറച്ച് നാൾ നിഷ്കളങ്കമായ പ്രണയം ആയിരുന്നു.
തെറ്റായ രീതിയിൽ ഒന്ന് തൊടുക പോലും ഞാൻ ചെയ്തില്ല.
ഒരു കമ്പി വാർത്തമാനാവോ ഒന്നും നടന്നില്ല.
എനിക്ക് 23 വയസ്സ് ഉള്ളപ്പോൾ, ഹസ്നക്ക് 18 തികഞ്ഞു.
ഹസ്ന അവളുടെ വാപ്പയെയും ഉമ്മയെയും വിളിച്ചു കാര്യങ്ങൾ പറഞ്ഞു.
ചെറിയ പൊട്ടിത്തെറികളും പ്രശ്നങ്ങളും ഉണ്ടായി.
പിന്നെ ഹസ്നയുടെ നിർബന്ധ പ്രകാരം ഹസ്നയുടെ വാപ്പയും ഉമ്മയും ഇക്കായും ഓക്കെ നാട്ടിൽ വന്ന് എന്നോട് സംസാരിച്ചു.
എന്നിട്ടും എതിർപ്പ് അല്ലാതെ ഒന്നും ഉണ്ടായില്ല.
ഹസ്നയുടെ ഇക്കാ ഹാഷിമും നൗഫൽ ഇക്കായും വന്ന് എന്നെ കാര്യമായി ഒന്ന് പഞ്ഞിക്കിടുകയും ചെയ്തു.
പിന്നീട്
പെട്ടന്ന് ഒരു സുപ്രഭാതത്തിൽ അവർ സമ്മതിക്കുകയും, എന്റെ വീട്ടിൽ സംസാരിച് കല്യാണം നടത്തി തരുകയും ആയിരുന്നു.
ഹസ്ന അവളുടെ വീട്ടിൽ അത്രത്തോളം strong ആയി നിന്നിരുന്നു.
എന്റെ ഫ്രണ്ട്സിനും, നാട്ടുകാർക്കും ഒക്കെ ഒരു ഷോക്ക് ആയിരുന്നു ഞങ്ങളുടെ വിവാഹം.
പലരും പച്ചക്ക് എന്നോട് ചോദിച്ചിട്ടുണ്ട്.
“എങ്ങനെ ഒപ്പിച്ചെടുത്തു..?”
“പൊട്ടന് ലോട്ടറി അടിച്ചു…”
“അവൾ നിന്നെ എങ്ങനെ ആണാടെ..?”
“നിന്റെ ഭാഗ്യം..”
“കണ്ണ് കിട്ടാതെ ഇരിക്കാൻ..”