Made in U.K for മൊണ്ണ സാലി [Athif]

Posted by

എനിക്ക് അപ്പോൾ 22 വയസ്സ്.

പിന്നീട് ചുമ്മാ വായിനോക്കി ആസ്വദിച്ചു നടന്നപ്പോൾ ഒരിക്കൽ ഹസ്നക്ക് എന്തോ എക്സാം ഉണ്ട്, കൊച്ചിയിൽ കൊണ്ടുപോകണം ഓട്ടം ഉണ്ട് നീ വരണം എന്ന് പറഞ്ഞ് നൗഫലിക്ക എന്നെ വിളിച്ചു.

വായി നോക്കാൻ കിട്ടിയ അവസരം.,

അങ്ങനെ ഞാൻ ഹസ്ന കുട്ടിയേം കൊണ്ട് കൊച്ചിയിലേക്ക് തിരിച്ചു.

പിന്നിൽ ഇരുന്ന ഹസ്ന ഒരുപാട് സംസാരിച്ചു.

ഹസ്‌നയെ കുറിച്ചും, ഫാമിലിയെ പറ്റിയും, ലണ്ടൻ ലൈഫിനെ പറ്റിയും ഒക്കെ.

എന്നെക്കുറിച്ചും ഒരുപാട് ചോദിച്ചു.

ഞാൻ എന്റെ എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞു.

ഞങ്ങൾ തിരികെ വരുമ്പോൾ ഹസ്ന മുൻ സീറ്റിൽ എന്നോടൊപ്പം ഇരുന്നു.

സാലീക്കാ വിഷമിക്കേണ്ട എല്ലാം ശെരിയാവും, എല്ലാരും ഓരോന്നൊക്കെ പറഞ്ഞു കളിയാക്കും, അതൊന്നും കാര്യമാക്കരുത്, ജീവിച്ചു കാണിച്ചു കൊടുക്കണം. എന്ത് ജോലിയും ചെയ്യാൻ ഉള്ള ആരോഗ്യവും, തന്റെടവും ഇല്ലേ, പിന്നെ എന്ത് നോക്കാനാ. ഇക്കാ നല്ല നിലയിൽ എത്തും. ഈ കളിയാക്കുന്നവർക്ക് ഓക്കെ നാളെ ഇക്കാന്റെ വളർച്ച കണ്ട് അസൂയ തോന്നും.

എന്നൊക്കെ പറഞ്ഞു ഒരുപാട് സമാധാനിപ്പിക്കുകയും, ധൈര്യം പകരുകയും ചെയ്തു.

അവൾ എന്റെ എല്ലാ കാര്യങ്ങളും ചോദിച്ചറിഞ്ഞിരുന്നു.

വീട് എത്താറായപ്പോൾ ഹസ്ന ഒരിടത് വണ്ടി നിർത്താൻ പറഞ്ഞു.

അവൾ ഇറങ്ങി പുറകിൽ ഇരുന്നു.

ആന്റി ഒരു വല്ലാത്ത ടൈപ്പ് ആണ്.

ഇനി ഫ്രണ്ടിൽ ഇരിക്കുന്നത് കണ്ടിട്ട് ഇയാള് ചീത്ത കേൾക്കേണ്ട.

എന്നിട്ട് അവൾ എന്നെ പ്രപ്പോസ് ചെയ്തു.

ഞാൻ ഞെട്ടിപ്പോയി.

എനിക്ക് അത് ഒരു ഷോക്ക് ആയിരുന്നു.

വേണ്ട ഹസ്ന, നിനക്ക് 17 വയസ്സ് അല്ലെ ആവുന്നുള്ളു.

ഇതൊക്കെ ഇപ്പോൾ ചുമ്മാ തോന്നുന്നത് ആണ്.

എന്നോട് സഹതാപം തോന്നിയിട്ട് ആണ് എങ്കിൽ വേണ്ട.

എന്നെ പോലെ ഒന്നിനും കൊള്ളാത്ത ഒരുത്തനെ ഹസ്നക്ക് ഒരു ഭാരം ആവുകയെ ഒള്ളു.

ആർക്കും എന്നെ ഇഷ്ട്ടമാവില്ല.

വെറുതെ ഹസ്നയുടെ ജീവിതം എന്തിനാ നാശം ആക്കുന്നത്.

നിനക്ക് എന്നെക്കാൾ നല്ല പഠിപ്പും, വിദ്യാഭ്യാസവും, സൗന്ദര്യവും, കഴിവുകളും ഉള്ള നല്ല ഒരു പയ്യനെ കിട്ടും,

ഹസ്നയുടെ ഓക്കെ ലൈഫ് സ്റ്റൈലേ വേറെയാണ്.

Leave a Reply

Your email address will not be published. Required fields are marked *