ഞാൻ അല്ലാണ്ട് എവിടെ പോവാനാ..
ഞാൻ ഇല്ലാത്തപ്പോൾ ഇവിടെ വേറെ ആരെങ്കിലും വരുന്നുണ്ടോ..?
ഹസ്ന പെട്ടന്ന് ഞെട്ടി ചാടി എഴുന്നേറ്റു.
ഞെട്ടൽ എന്ന ഭാവം പെട്ടന്ന് മാറി
കരയുന്ന പോലെയും, ദേഷ്യവും ആയി.
What….? Wtf
ച്ചി.. എന്തൊക്കെ വൃത്തികേട് ആണ് ഈ പറയുന്നത്..
നിങ്ങൾക്ക് ഇത് എന്ത് പറ്റി.
എന്നെ വിശ്വാസം ഇല്ല അല്ലെ.
നിങ്ങൾ എന്നെ കുറിച്ച് ഇങ്ങനെ ആണോ കരുതിയിരിക്കുന്നത്.
ഇക്കാക്ക് ഇത് എന്താണ് പറ്റിയത്..
ഞാൻ ഒരു ചീത്ത പെണ്ണാണ് എന്നാണോ ഇക്കാ പറയുന്നത്.
ദൃപ്തി ആയി.
ഇക്കാക്ക് എന്താണ് പറ്റിയത് എന്ന് എനിക്ക് മനസിലാവുന്നില്ല.
എന്താണേലും ഇത് എനിക്ക് സഹിക്കാൻ പറ്റില്ല.
വിശ്വാസം ആണ് കുടുംബജീവിതത്തിന്റെ അടിത്തറ.
അതില്ലാതെ ഇനി.
ഇത് ചീപ്പ് ആയിപ്പോയി…
ഹസ്ന കരഞ്ഞു പറഞ്ഞുകൊണ്ട് റൂമിലേക്ക് പോയി.
ശേ..
ചോദിക്കേണ്ടായിരുന്നു.
ആ കള്ള കിളവൻ എനിക്കിട്ട് പണിതത് ആവും.
ശേ… മോശം ആയിപോയി.
ഞാൻ റൂമിലേക്ക് ചെന്നു ഹസ്‌നയോട് ഒരുപാട് സോറി പറഞ്ഞു.
വലിയ പാട് പെട്ടാണ് അവളുടെ പിണക്കം മാറ്റിയത്.
പിന്നീട് അങ്ങോട്ട് വലിയ കുഴപ്പം ഒന്നും ഇല്ലാതെ പോകുകയായിരുന്നു.
ഷോപ്പിലേക്ക് വേണ്ട സാധനങ്ങളുടെ purchasing ഓക്കെ എന്റെ ചുമതല ആയി.
ഹസ്നയുടെ കൂടെ പല തവണ പോയി എനിക്ക് അതൊക്കെ ശീലം ആയി.
ഞങ്ങൾ പുതിയ വീട്ടിലേക്ക് താമസം മാറി.
കുറച്ച് ഉള്ളിലേക്ക് കയറി ആണ്.
ഒച്ചപ്പാടും ബഹളവും ശല്യവും ഒന്നും ഇല്ലാത്ത നല്ല ഒരു ഏരിയ.
അത്യാവശ്യം വലിയ വീടാണ്.
വളരെ നല്ല ഭംഗിയിൽ അലങ്കരിച്ച നല്ല ഒരു ഗാർഡനും, വിശ്രമിക്കാൻ ഉള്ള നല്ല ഒരു ഏരിയ സപ്പറേറ്റ് ഒക്കെ ഗാർഡനിൽ നിർമിച്ചിട്ടുണ്ട്.
സ്വിമ്മിംഗ് പൂൾ അടക്കം സകല സംവിധാനങ്ങളും ഉള്ള വലിയ ഒരു വീട്.
ചുറ്റിനും വലിയ മതിൽ കെട്ടി അടച്ചിട്ടുണ്ട്
കോട്ടയം ടൗണിൽ മൂന്ന് ഷട്ടർ ഉള്ള ഒരു വലിയ കടമുറി വാങ്ങി.
അത്യാവശ്യം ഇന്റീരിയർ വർക്ക് ഒക്കെ നടക്കുന്നു.
പുതിയ ഷോപ്പിലെ ബിസിനസ് തന്ത്രങ്ങൾ ഒക്കെ ഒരുപാട് പ്ലാനിങ്ങിൽ ആണ് ഹസ്ന.