“ഏയ്.. ഒന്നുമില്ല…ഒരു മാസം കൂടെ കഴിഞ്ഞാൽ പ്ലസ് ടുവിലെ പരീക്ഷ എഴുതേണ്ട ചെക്കനാ… അവനാണ് അച്ഛൻ തല്ലിയെന്ന് പറഞ്ഞു മോങ്ങുന്നത്…”
ചേച്ചി എന്നെ കളിയാക്കിക്കൊണ്ട് പറഞ്ഞു
“അതൊക്കെ ശെരി തന്നെ.. പക്ഷെ ചേച്ചി എന്നാത്തിനാ കരഞ്ഞേ
“അത് പിന്നെ നീ കരയുന്നത് കണ്ടപ്പോ…”
എന്നെ നോക്കി ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു
“അഹ് കൊള്ളാം…”
കരഞ്ഞത് കൊണ്ടാണോ എന്തോ രണ്ടാൾക്കും നല്ല വിശപ്പ് തോന്നിയിരുന്നു അതുകൊണ്ട് ഞാൻ ചേച്ചിയെ കൂട്ടി താഴേക്കിറങ്ങി
ഹാളിൽ ഈ സമയം ടീവി കണ്ടിരിക്കുന്ന അച്ഛനെയും അമ്മയെയും കാണേണ്ടത് ആയിരുന്നു
പക്ഷെ ഇന്ന് ആരെയും കാണുന്നില്ല
“എന്താ ചേച്ചി ഇന്ന് സീരിയൽ ഒന്നുമില്ലേ..?
ആരെയും കാണാത്തത് കൊണ്ട് ഞാൻ ചേച്ചിയോട് ചോദിച്ചു
അവളും അതേ സംശയത്തിൽ എന്നെ നോക്കി
എന്തായാലും ഞങ്ങൾ കഴിക്കാൻ തീരുമാനിച്ചു അടുക്കളയിലേക്ക് നടന്നു
ചേച്ചി വല്ലപ്പോഴുമേ ഹാളിൽ ഇരുന്നു കഴിക്കു അല്ലാത്തപ്പോ എല്ലാം അടുക്കളയിൽ ഇരുന്നാണ് കഴിക്കാർ
അപ്പോഴൊക്കെ ഞാനും കൂടെ ഇരിക്കും
ചോറ് തിന്നാൽ തോന്നാത്തത് കൊണ്ട് വൈകുന്നേരം അമ്മ ഉണ്ടാക്കിയ ദോശ ചൂടാക്കി തരാമെന്ന് പറഞ്ഞു അവൾ അടുക്കളയിൽ പണി തുടങ്ങി
ഞാൻ അടുത്ത് തന്നെ ഒരു കസേരയിൽ ഇരുന്നു അവളോട് കോളേജിലെ വിശേഷങ്ങൾ ചോദിച്ചു
അന്ന് നടന്ന കാര്യങ്ങൾ എല്ലാം വള്ളി പുള്ളി വിടാതെ എന്നോടവൾ പറഞ്ഞു
ഞങ്ങൾക്ക് രണ്ട് പേർക്കുമുള്ള ഭക്ഷണമായി കഴിക്കാൻ ഇരുന്നപ്പോൾ ആണ് അമ്മ അടുക്കയിലേക്ക് വന്നത്
വന്നതേ ഞങ്ങളെ ഒന്നും നോക്കാതെ കഴുകാൻ ഉള്ള പാത്രങ്ങൾ കഴുകി വെക്കാൻ തുടങ്ങി
മുഖമെല്ലാം മാറി കരഞ്ഞ ലക്ഷണമുണ്ട്
അത് കണ്ടതെ എന്തോ പ്രശ്നം ഉണ്ടെന്നു എനിക്ക് തോന്നി
അത് ചേച്ചിയോട് പറയാൻ തിരിഞ്ഞപ്പോ അവളും അമ്മയെ തന്നെ നോക്കി ഇരിക്കുവാണ്
അവൾക്കും തോന്നിയിരിക്കണം എന്തോ പ്രശ്നം ഉണ്ടെന്നു
“എന്ത് പറ്റിയമ്മേ…?
ഞാൻ അമ്മയോട് ചോദിച്ചു
“ഒന്നുമില്ലെടാ ചെറിയൊരു തലവേദന… നീ വേഗം കഴിച്ചിട്ട് പാത്രം ഇങ് താ.. കഴുകിയിട്ടു വേണം ഒന്ന് കിടക്കാൻ..”
“അമ്മ കിടന്നോ.. പാത്രം ചേച്ചി കഴികിക്കോളും..”