ജോമോന്റെ ചേച്ചി [ജോമോൻ]

Posted by

അവൻ മുകളിലേക്ക് നോക്കി പറഞ്ഞു

“ആദ്യമായിട്ടാണോ ബാംഗ്ലൂർ…?

“ആദ്യമായിട്ടാ…ചിലപ്പോ അവസാനമായിട്ടും… ഇങ്ങനെ പോയാൽ ഇവിടെ പിടിച്ചു നിൽക്കുമെന്ന് എനിക്ക് തോന്നുന്നില്ല..”

“നിന്റെ പേരെന്താ.. ചോദിക്കാൻ മറന്നു..?

“അഖിൽ എന്ന… സ്ഥലം കണ്ണൂരാ..നാട്ടിലെ പടുത്തം ഒക്കെ കഴിഞ്ഞപ്പോ വീട്ടിൽ നിന്ന് മാറി നിൽക്കാമെല്ലോ എന്ന് കരുതിയ BA എടുത്തു ഇങ്ങോട്ട് പൊന്നേ… ഇതിപ്പോ പട്ടിക്ക് മുഴുവൻ തേങ്ങ കിട്ടിയ അവസ്ഥ ആയി..”

“BA ആണോ..ഞാനും… ഇനിയും ഇവിടെ നിക്കണ്ട വാ ക്ലാസ്സ്‌ കണ്ടു പിടിക്കാ..”

അവനെയും കൂട്ടി ഞാൻ മുൻപോട്ട് നടന്നു

“എന്റെ പേര് ജോമോനെന്നാ…കോഴിക്കോട് ആണ് വീട്..”

ഞാൻ എന്നെ പരിചയപ്പെടുത്തി

അവനതെല്ലാം കേട്ടു നിന്നു.. ഒടുക്കം അവിടെ നിന്ന ചിലരോടൊക്കെ ചോദിച്ചു ക്ലാസ്സ്‌ കണ്ടുപിടിച്ചു കേറി

പിന്നെ ഒന്ന് ഫ്രീ ആകാൻ പറ്റിയത് ഉച്ചക്ക് ആയിരുന്നു

അല്പം മണിക്കൂറുകൾ മാത്രം പരിചയമുണ്ടായിരുന്നെങ്കിലും ഞാനും അഖിലും തമ്മിൽ ജന്മങ്ങൾ നീണ്ടു നിന്ന ഒരു ബന്ധം പോലെ തോന്നി

വേറെ കൂട്ടുകാർ ആരും അവിടെ ഇല്ലാത്തത് കൊണ്ടായിരിക്കും.. അവനും അത് പറഞ്ഞു

ഇൻട്രോഡക്ഷൻ ക്ലാസ്സ് ആയത് കൊണ്ട് തന്നെ ഉച്ച കഴിഞ്ഞു ക്ലാസ്സിൽ കേറാൻ നിൽക്കാതെ ഞാൻ പുറത്തേക്ക് പോന്നു

പാർക്കിംഗ് ഏരിയയിലേക്ക് നടക്കുമ്പോൾ അഖിൽ പിറകിൽ നിന്ന് ഓടി വന്നു

“ജോ ഞാനുമുണ്ട്..”

“നീ എവിടെക്കാ…?

“നിന്റെ ഫ്ലാറ്റിന് അടുത്ത് തന്നെ ഉള്ള ഏരിയയിൽ ആണ് എന്റെ ഹോസ്റ്റലും…എന്നെ ആ വഴിയിൽ വിട്ടാൽ മതി..”

അവൻ പറഞ്ഞുകൊണ്ട് എന്റെ വണ്ടിയിൽ കയറി.. ഇനി അവിടെ വരെ ഇവൻ കമ്പനി തരുമെന്ന ആശ്വാസത്തിൽ ഞാൻ വണ്ടി എടുത്തു

“ജോ നീ ഇവിടെ ഒറ്റക്ക് ആണോ..?

“അല്ലേടാ.. എന്റെ ചേച്ചിയും ഒണ്ട് കൂടെ…”

“ചേച്ചിയോ…? അപ്പോ നാട്ടിൽ ആരൊക്കെ ഒണ്ട്..?

അവൻ എന്റെ ഫാമിലിയെക്കുറിച്ചു അറിയാനായി ചോദിച്ചു…

“അവിടെ അച്ഛനും അമ്മയും ഒണ്ട്… നിന്റെ വീട്ടിൽ ആരൊക്കെ ഒണ്ട്..?

“നാട്ടിൽ അമ്മയും പപ്പയും ഒരു പെങ്ങളും ഒണ്ടെടാ…പപ്പയും അമ്മയും ഡോക്ടർമാർ ആണ്..പെങ്ങളിപ്പോ പത്താം ക്ലാസ്സിൽ പഠിക്കുവാ… നിന്റെ ചേച്ചി എന്ത് ചെയ്യുവാ ഇവിടെ.. ജോലി ആണോ..?

Leave a Reply

Your email address will not be published. Required fields are marked *