എന്നെനോക്കി ചിരിക്കാൻ ശ്രമിച്ചുകൊണ്ട് ചേച്ചി പറഞ്ഞു.. അവളുടെ കണ്ണൊക്കെ ചെറുതായി നിറഞ്ഞിരുന്നു
“എവിടേക്ക് പോകാൻ..?
മനസിലാവാതെ ഞാൻ ചോദിച്ചു.. അതിനവൾ ചിരിച്ചു കൊണ്ട് പറഞ്ഞു
“ഇനി ഞാൻ എങ്ങനെയാ ജോ ഇവിടെ നിൽക്കുന്നെ.. എന്ത് പറഞ്ഞു നിൽക്കും.. ഇന്നലെ വരെ പറയാൻ ഒരു കാരണം ഉണ്ടായിരുന്നു.. ജോയലിന്റെ പെണ്ണ് ആണെന്ന്.. ഇന്നോ..”
അവൾ പറഞ്ഞതിലും കാര്യമുണ്ട്.. വേഗന്ന് തന്നെ ഞാൻ അവളുടെ കൈ തട്ടി മാറ്റി കട്ടിലിൽ നിന്ന് ഇറങ്ങി അമ്മയുടെയും അച്ഛന്റെയും മുറി ലക്ഷ്യമാക്കി നടന്നു