അവളുടെ മുടിയിൽ വലിച്ചുകൊണ്ട് ഞാൻ പറഞ്ഞു… മുടിയിൽ വലിക്കുന്നത് ചേച്ചിക്ക് നല്ല ദേഷ്യം വരുന്ന കാര്യം ആണ്.. വേറെ ആരെങ്കിലും ആണെങ്കിൽ ഇപ്പൊ ഒരടി കഴിഞ്ഞേനെ
“ഈ ചെക്കനിത്.. ഞാൻ പറയാം..”
“അങ്ങനെ വേണം നല്ല കുട്ടികൾ ആയാൽ..”
“അയ്യെടാ.. മോനാദ്യം മുടിയിൽ നിന്ന് കയ്യെടുക്ക്.. ”
ഞാൻ മുടിയിൽ നിന്ന് കൈ വിട്ട് അവൾ എന്താണ് പറയാൻ പോകുന്നതെന്ന് കേൾക്കാൻ കട്ടിലിൽ നേരെയിരുന്നു
“അത് നിന്റെ ചേട്ടനെക്കുറിച്ചു പറയാൻ ആയിരുന്നു..”
“എന്റെ ചേട്ടനോ.. എപ്പോ തൊട്ടാ അത് എന്റെ മാത്രം ചേട്ടൻ ആയതു…”
ഞാൻ വെറുതെ ഒരു തമാശക്ക് വേണ്ടി ചോദിച്ചു
“ദേ ചെക്കാ ഞാൻ പറയണത് ആദ്യം കേൾക്ക്.. അല്ലേ ഞാൻ പോവാ നാളെ ക്ലാസ്സ് ഉള്ളതാ…”
അവൾ കട്ടിലിൽ നിന്ന് എണീറ്റ് പോകാൻ തുടങ്ങി
എങ്ങനെയൊക്കെയോ പറഞ്ഞു വന്നതായിരുന്നു..വെറുതെ ഓരോന്ന് ചോദിച്ചു നശിപ്പിച്ചു
ഞാൻ വേഗം ചേച്ചിയുടെ കൈ പിടിച്ചു കട്ടിലിൽ ഇരുത്തി
“ഞാൻ ഒന്നും ഇടയിൽ കേറി പറയില്ലിനി.. ചേച്ചി ബാക്കി പറ..”
“പറയാൻ മാത്രം ഒന്നുമില്ല.. നിന്റെ ചേട്ടന്റെ കല്യാണം കഴിഞ്ഞു..”
ചേച്ചി പറഞ്ഞ കാര്യം കേട്ട് ഞാൻ ശെരിക്കും ഞെട്ടിപ്പോയി.. പക്ഷെ അതിനേക്കാൾ എന്നെ അത്ഭുതപ്പെടുത്തിയത് ചേച്ചിയുടെ ഭാവം ആയിരുന്നു
വളരെ കൂൾ ആയിട്ട് ആണ് അവൾ എന്റെ ചേട്ടനെക്കുറിച്ചു സംസാരിച്ചത്
ഒരു തരി വിഷമം പോലും എനിക്കാ മുഖത്തു കാണാൻ കഴിഞ്ഞില്ല
“ജോ..?
ചേച്ചിയെ തന്നെ നോക്കി വാ പൊളിച്ചിരിക്കുന്ന എന്നെ അവൾ തട്ടി വിളിച്ചു
“സത്യം ആണോ പറഞ്ഞെ.. ചുമ്മാ കളിപ്പിക്കല്ലേ..”
എങ്ങനെയൊക്കെയോ ഞാൻ പറഞ്ഞൊപ്പിച്ചു
മറുപടിയായി എന്റെ രണ്ടു കയ്യും അവളുടെ കയ്യിൽ പിടിച്ചവൾ പറഞ്ഞു
“സത്യം ആണ് ജോ..ജോയലേട്ടൻ കല്യാണം കഴിച്ചു..അവന്റെ തന്നെ കോളേജിലെ ഏതോ ജൂനിയർ കൊച്ചിനെ… അത് കഴിഞ്ഞിട്ടിപ്പോ ഒരാഴ്ചയായി..”
“നിനക്ക് വിഷമമില്ലേ ചേച്ചി…?
ഞാൻ ചോദിച്ചു.. ഒരു തരം നിർവികാര ഭാവം ആയിരുന്നു എനിക്കപ്പോ
“ഒണ്ട്..അത് നിന്റെ ചേട്ടൻ കല്യാണം കഴിച്ചത് കൊണ്ടല്ല.. ഇനി നിങ്ങളെയൊക്കെ വിട്ട് എനിക്ക് പോണ്ടേ..”