അത് മാത്രം പറഞ്ഞതെ ഓർമ ഉള്ളു.. കഴുകികൊണ്ടിരുന്ന പാത്രം സിങ്കിലേക്ക് എറിഞ്ഞുകൊണ്ട് അമ്മ എന്നോട് ദേഷ്യപ്പെട്ടു
“അവളില്ലായിരുന്നെങ്കിൽ നീ എന്ത് ചെയ്തേനെ.. എന്ത് പറഞ്ഞാലും ചേച്ചി ചേച്ചി…ഇനിയെല്ലാം സ്വയം ചെയ്യാൻ പഠിച്ചോ മര്യാദക്ക്..”
അതും പറഞ്ഞമ്മ അകത്തേക്ക് പോയി
എന്താ ഇപ്പൊ ഉണ്ടായേ എന്ന് മനസിലാവാതെ ഞാനും ചേച്ചിയും മുഖമുഗം നോക്കി
അമ്മയും കൂടെ ദേഷ്യപ്പെട്ടപ്പോൾ എനിക്ക് ഉണ്ടായിരുന്ന വിശപ്പും കൂടെ പോയി
എണീക്കാൻ പോയ എന്നെ പിടിച്ചിരുത്തി ചേച്ചി രണ്ട് ദോശ കൂടി കഴിപ്പിച്ചു
അമ്മയുടെയും അച്ഛന്റെയും പെരുമാറ്റം അവളിലും നല്ല വിഷമം ഉണ്ടാക്കിയെന്ന് എനിക്ക് അറിയാവുന്നത് കൊണ്ട് ഒന്നും പറയാതെ അവൾ തന്നത് മുഴുവൻ ഇരുന്നു കഴിച്ചു.. വെറുതെ എന്തിനാ ഞാൻ കൂടെ അവളെ വിഷമിപ്പിക്കുന്നത്
പാത്രമെല്ലാം കഴുകി കഴിയുന്നത് വരെ ഞാൻ അവളുടെ കൂടെ തന്നെ ഇരുന്നു
കിടക്കാനായി പോകുമ്പോൾ അവൾ അമ്മയുടെ മുറിയിലേക്ക് പോകുന്നത് കണ്ടു
ഞാനും കൂടെ പോയാലോ എന്ന് ആലോചിച്ചു പിന്നെ വേണ്ടെന്ന് വച്ചു ഞാൻ റൂമിൽ കേറി
ഓരോന്ന് ആലോചിച്ചു വെറുതെ കിടന്നു
പിന്നെ ചേട്ടൻ പണ്ട് ഉപയോഗിച്ചിരുന്ന ഒരു ഫോൺ ഉണ്ടായിരുന്നു എന്റേൽ
അവൻ പുതിയത് എടുത്തപ്പോൾ എനിക്ക് തന്നതാണ്
വലിയ സ്പീഡ് ഒന്നും ഇല്ലാത്ത നെറ്റ് ആണേലും ആവശ്യത്തിന് ഉപയോഗിക്കാൻ പറ്റുന്ന ഒരു സംസാങ്ങിന്റെ ഒരു സെറ്റ് ആണത്
ഫേസ്ബുക്കിൽ കേറി വെറുതെ ഓരോ പ്രൊഫൈലും നോക്കിക്കൊണ്ട് ഇരിക്കുമ്പോൾ ആണ് ചേച്ചി റൂമിലേക്ക് വന്നത്
എന്റെ റൂമിന്റെ ഒപോസിറ്റ് തന്നെ ആണ് അവളുടെ റൂമും
രാത്രി ഇടക്ക് എന്റെ റൂമിൽ വന്നിരിക്കുന്ന പതിവ് അവൾക്കുണ്ട്.. അല്ലെങ്കിൽ ഞാൻ അവളുടെ റൂമിൽ പോയിരിക്കും
പക്ഷെ അമ്മയുടെ റൂമിലേക്കു പോയപ്പോൾ ഉള്ള മുഖമല്ല അവൾക്ക്.. മുഖത്തു ചെറിയൊരു സന്തോഷവും അതുപോലെ തന്നെ സങ്കടവും നിഴലിച്ചു കിടന്നിരുന്നു
എന്റെ കാലിനടുത്തവൾ വന്നിരുന്നു
നിലത്തേക്ക് നോക്കിയാണ് ഇരുപ്പ്
“ടി ചേച്ചി..”
“മ്മ്…”
“അമ്മ എന്ത് പറഞ്ഞു..”
“ഒന്നും പറഞ്ഞില്ല..”
ആ പറഞ്ഞത് കള്ളമാണെന്ന് എനിക്ക് അറിയാമായിരുന്നു
“ഒന്നും പറയാതെ അവിടെ കഥകളി കളിക്കാൻ ആണോ നീ പോയത്.. നീ കാര്യം പറയെടി ചേച്ചി..”