‘ എന്ത് പറയാനാ ഉണ്ണിസേ.. ഞാൻ മൂഞ്ചി ‘ ഞാൻ ഒരു ദീർക്കാ നിശ്വാസത്തോടെ അത് പറഞ്ഞ് തീർത്തു..🤐
‘ നിനക്ക് ഇതിനെക്കെ ഉള്ള ധൈര്യം കാണുവെന്നു ഞാൻ സ്വപ്നത്തിൽ പോലും ഓർത്തില്ല ‘ ഒരു പുക വിട്ടുകൊണ്ട് ചേട്ടൻ പറഞ്ഞു..
‘ ശവത്തിൽ കുത്തുവാലെ ‘ ഞാൻ പറഞ്ഞപ്പോൾ ചേട്ടൻ ഒന്ന് ചിരിച്ചു..
‘എന്ക്കിലും ഇത്ര ലുക്ക് ഒള്ള കൊച്ചിന് നിന്നെ എങ്ങനെ ഇഷ്ടപ്പെട്ടു ‘ ചേട്ടന്റ ചോദ്യത്തിന് ഞാൻ വലിയ പ്രാധാന്യം കൊടുത്തില്ല..
ഇഷ്ടം 😕 മൈര്….
ഞങ്ങള് മുഖം കഴുകി വീണ്ടും വീട്ടിൽ കേറി..
എന്റെ ഫോൺ മുഴങ്ങുന്നത് കേട്ടപ്പോൾ ഞാൻ റൂമിലോട്ടു നടന്നു..
ഗ്ലാഡ്വിൻ ആയിരുന്നു..
അവരും ഇന്ന് കോളേജിൽ പോവുന്നില്ലെന്നും അങ്ങോട്ട് എന്നോട് ചെല്ലാനും പറഞ്ഞു ആണ് എന്നെ വിളിച്ചത്..
ഞാൻ അവന്റെ വീട്ടിൽ ചെന്നപ്പോൾ ഗ്ലാഡ്വിനും,അഖിലും,അമ്മയും ടീവിയിൽ ഏതോ സിനിമ കാണുവായിരുന്നു..
‘ എടാ പുതുമണവാള.. നിനക്ക് കെട്ടിയോളെ കിട്ടിയപ്പോൾ ഞങ്ങളെ ഒന്നും വേണ്ടാതെ ആയല്ലേ ‘ അഖിൽ അത് പറഞ്ഞപ്പോൾ അമ്മ അവന്റെ തലയിൽ ഒരു തട്ട് തട്ടി പറഞ്ഞു ‘ അല്ലാതെ പിന്നെ നിന്നെ എക്കെ പോലെ കാള കളിച്ചു നടക്കണോ.. മോൻ ഇതൊന്നും കാര്യമാക്കണ്ട.. ഇവന്മാരെ എക്കെ നല്ല ഒരു നിലക്ക് എത്തി മോൻ കാണിച്ചു കൊടുക്കണം ‘ അമ്മ മുഴുവച്ചപ്പോൾ ഞാൻ ഒരു അർത്ഥ ശൂന്യമായ ഒരു ചിരി നൽകി.
‘ അവളെ കൂടെ കൊണ്ടുവരതില്ലാരുന്നോ നിനക്ക് ‘ അമ്മ ചോദിച്ചത് കേട്ടപ്പോൾ തന്നെ എന്റെ ഉള്ളിൽ എന്തോ വേദന അനുഭവപ്പെട്ടു..
ഞങ്ങൾ നാലുപേരും കൂടി ചായ എക്കെ ഇട്ട് കുടിച്ചു..
‘ ഇന്ന് നിനക്ക് വളരെ വേദന അനുഭവിക്കുന്ന പല കാര്യങ്ങളും പിന്നീട് ഒരിക്കൽ നിങ്ങൾക്ക് പറഞ്ഞു ചിരിക്കാൻ ഉള്ള വെറും കോമാളിത്തരങ്ങൾ ആയിരിക്കും… നമ്മളുടെ കഥ എഴുതുന്ന ദൈവം നിനക്ക് ഒരു വെറൈറ്റി കഥ തന്നത് നിന്നോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടാരിക്കും ചെക്കാ ‘.. ഇടക്ക് എപ്പോഴോ അമ്മ പറഞ്ഞു.. 😊