പരിണയ സിദ്ധാന്തം 3 [അണലി]

Posted by

അതിന് ശേഷം ആ വെള്ളത്തിലോട്ട് കുഞ്ഞിനുള്ള സപ്പ്ളിമെന്റസ് എന്തോ ഇട്ടു..

‘ അമ്മേ കാപ്പികുള്ള വെള്ളം വെക്കാവോ ‘ ഷാരോൺ ചേച്ചി അതും പറഞ്ഞു അടുക്കളയിൽ നിന്ന് ചേട്ടനുള്ള ചോറ്റുപാത്രം എടുത്ത് അത് കഴുകാൻ തുടങ്ങി..

‘ നീ ഇന്ന് കോളേജിൽ പോവുന്നുണ്ടോ ചെക്കാ ‘ ചേച്ചിയാണ് അത് ചോദിച്ചത് 🙄

 

‘ ഇന്ന് ആ കൊച്ചിന്റെ വീട്ടിൽ ഒന്ന് ചെല്ലാൻ പറഞ്ഞെന്ന്.. അവര് അവിടെ പോയിട്ട് വരട്ടെ ‘ അമ്മ അത് പറയുന്നത് ഇടയിൽ തന്നെ കാപ്പി ഇടാൻ തുടങ്ങി..

 

കുറച്ചു നേരെത്തെ കാത്തിരിപ്പിന് ശേഷം എനിക്കും കിട്ടി ഒരു ഗ്ലാസ്‌ കട്ടൻ കാപ്പി 😐

 

ഞാൻ പതിയ ഹാളിലോട്ടു നീങ്ങി.. അവിടെ അച്ഛനും ഉണ്ണി ചേട്ടനും TV കാണുകയാണ്..

ഞാൻ അവരുടെ അടുത്ത് പോയി ഇരുന്നു..

ആണുങ്ങളും പെണ്ണുങ്ങളും തമ്മിൽ ഉള്ള വിത്യാസം അത്താണ്.. മൗനം ഞങ്ങൾക്ക് ഇടയിൽ തട്ടി നിന്നു.. അത് എല്ലാവർക്കും സമാധാനം നൽകി..🤐

 

‘ ഇന്ത്യയിലും കോവിഡ് വന്നെന്നു.. ഇനി എന്നാണോ കേരളത്തിൽ വരുന്നേ ‘ അച്ഛൻ അത് പറഞ്ഞു ഞങ്ങളെ നോക്കി..

 

‘ മോനുന്റെ അവിടെ എങ്ങെന്നുണ്ട് ‘ ഉണ്ണി ചേട്ടൻ ചോദിച്ചു..

 

‘ അവിടെ ഇപ്പോൾ കുഴപ്പം ഒന്നുമില്ല ‘ അച്ഛൻ അത് പറഞ്ഞ് വീണ്ടും ടീവിയിൽ മുഴുകി..

 

ഇതിനിടയിൽ ശ്രുതി സ്റ്റെപ്പ് ഇറങ്ങി അടുക്കളയിലോട്ടു പോവുന്നത് ഞാൻ കണ്ടു..

 

കുറേ നേരം TV നോക്കി ഇരുന്നപ്പോൾ ഉണ്ണി ചേട്ടൻ എന്നെ തോണ്ടി വെളിയിലോട്ടു നടന്നു..

ഞാനും പുറകെ ഇറങ്ങി 🚶‍♂️

 

നടക്കുന്നതിനിടയിൽ ഉണ്ണിച്ചേട്ടൻ ഒരു സിഗരറ്റ് എടുത്ത് എനിക്ക് തന്നു..

ഞങ്ങള് വീടിന്റെ പുറകിൽ എത്തിയപ്പോൾ ചേട്ടൻ ലൈറ്റർ എന്റെ നേരെ നീട്ടി..😄

 

‘ എന്തൊക്കെയാ ചെക്കാ നീ കാണിച്ചു കൂട്ടിയെ ‘ ചേട്ടൻ അത് പറഞ്ഞപ്പോൾ എനിക്ക് ഒരു സമ്മാധാനമായി..🥶

 

ഉണ്ണി ചേട്ടനും ഞാനും സഹോദരങ്ങൾ എന്നതിലുപരി കൂട്ടുകാരെ പോലെ ആയിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *