അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടാരുന്നു
അവളുടെ ആ വാക്കുകൾ എന്റെ ഹൃദയത്തിൽ എന്തോ കൊളുത്തി വലിക്കുന്നത് പോലെ തോന്നി..
ഒരു 2 നിമിഷം ഞാൻ കണ്ണുകൾ അടച്ച് കിടന്നു എന്ക്കിലും ഉള്ളിൽ പൊട്ടി ഒലിക്കുന്ന വിഷമം ഞാൻ അറിഞ്ഞു..
ഒന്നും മിണ്ടാതെ ഞാൻ റൂമിൽ നിന്ന് ഇറങ്ങി മെയിൻ ഡോർ ലക്ഷ്യം ആക്കി നടന്നു…🚶♂️
കുറ്റി തുറന്നു ഞാൻ വെളിയിൽ ഇറങ്ങി കതകു അടച്ചു..
റോഡിലൂടെ എങ്ങോട്ടെന്ന് ഇല്ലാതെ ഞാൻ നടന്നു..
അടുത്തുള്ള ഒരു കലിങ്കു എത്തിയപോഴേക്ക് എന്റെ കണ്ണുകൾ രണ്ടും നിറഞ്ഞ് ഒഴികിയിരുന്നു..
അവിടെ ഇരുന്നു എത്ര നേരം ഞാൻ കരഞ്ഞു എന്ന് ഓർമ്മയില്ല..
അടുത്ത വീട്ടിൽ നിന്ന് കോഴി കൂവുന്ന ശബ്ദം കേട്ടപ്പോളാണ് എന്നിക്കു ബോധം വന്നത്..
തിരിച്ചു വീട്ടിൽ ചെന്നപ്പോഴും എല്ലാരും ഉറങ്ങുകയായിരുന്നു..
ഞാൻ റൂമിൽ ചെന്നു 😔
‘ എവിടെ പോയതാ ‘ കിടന്നു കൊണ്ട് തന്നെ അവൾ ചോദിച്ചെന്ക്കിലും ഞാൻ മറുപടി ഒന്നും കൊടുത്തില്ല..
അല്ലേലും എന്നെ വെറുക്കുന്ന ഇവളോട് ഞാൻ എന്ത് മറുപടി പറയാൻ ആണ് 😭
ഫോൺ എടുത്ത് ഞാൻ അതിൽ തന്നെ കുറേ നേരം നോക്കി ഇരുന്നു..
ഞാൻ തുറന്നു നോക്കാത്തെ ഒരു ലോഡ് മെസ്സേജസ് ഉണ്ടായിരുന്നു..
രേഷ്മയുടെ മെസ്സേജസ് ഞാൻ തുറന്നു..
“നീ എന്നെ ജീവിതത്തിലെ ഒരു വല്യ പാഠം പഠിപ്പിച്ചു.. നിന്നോടുള്ള വെറുപ്പ് എനിക്ക് എന്നും ഒരു പ്രചൊധനമായിരിക്കും.. ”
അവളുടെ മെസ്സേജ് കണ്ടപ്പോൾ എനിക്ക് മനസ്സിലായി ഈ പ്രായത്തിനു ഉളിൽ തന്നെ ഞാൻ എല്ലാവരെയും വെറുപ്പിച്ചു എന്ന്.. 😖
നേരം വെളുത്തതും എല്ലാവരും ഉണർന്നതും എല്ലാം ഞാൻ അറിഞ്ഞത് ശ്രുതി കുളിമുറിയിൽ കേറുന്നത് കണ്ടപ്പോൾ ആണ്.. 🙄
ഞാൻ നേരെ അടുക്കളയിലോട്ടു ചെന്നു.. അതിന് പിന്നിലെ കാരണം ശ്രുതിയെ കൊണ്ട് എനിക്ക് ചായ എടുപ്പിച്ചോണ്ട് വരണ്ടാ എന്ന എന്റെ പിടിവാശി ആയിരുന്നു..
എന്നെ അടുക്കളയിൽ കണ്ടപ്പോൾ അമ്മ ഒന്ന് ഞെട്ടി കാണും…